0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 861

ഞാൻ കൊല്ലും...

ആതി ദേഷ്യത്തിൽ പറഞ്ഞു.

രാജീവ് : നീ സമാധാനപ്പെട്.... നമുക്ക് നോക്കാം... അവൾ വേറെ കല്യാണത്തിന് സമ്മതിക്കോ എന്നറിയില്ല... അവൾക്ക് നല്ല വാശിയാ.....

അഞ്ചു : ഞാൻ സമ്മതിക്കില്ല.... ഇന്റെ ഏട്ടനെ ആർക്കും വിട്ടുകൊടുക്കില്ല.....

രാജീവ് : നീ സമാധാനപ്പെട്... നമുക്ക് നോക്കാം....

അതും പറഞ്ഞ് രാജീവ് ഉള്ളിലേക്ക് പോയി. അഞ്ചു ആകെ തകർന്ന് നിൽക്കുകയായിരുന്നു.

ആതി : ചേച്ചി......

നിറകണ്ണുമായി അവൾ ആതിയെ നോക്കി...

അഞ്ചു : ഏട്ടൻ........

ആതി : ഒന്നുല്ല ചേച്ചി... ഏട്ടൻ നമ്മളെ അങ്ങനെ വിട്ടു പോവാൻ പറ്റോ.... വാ...

അവർ കണ്ണുകൾ തുടച്ച് ഉള്ളിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ കാണുന്നത് മനുവുമായി കളിച്ചു ചിരിച് സംസാരിക്കുന്ന സമീറയെ ആണ്.ആ കാഴ്ച്ച അഞ്ചുവിന് അങ്ങേയറ്റം സങ്കടം ഉണ്ടാക്കി.

'അമ്മ : അല്ല മോളെ.... മോള് ദൂരേന്ന് വരുകയാണോ... ബാഗ് ഒക്കെ ഉണ്ടല്ലോ.....

സമീറ : ആഹ് അമ്മേ... ഞാൻ ഡൽഹിയിൽ ആയിരുന്നു.... ഇനി കുറച്ചുനാൾ ഇവിടെ ആണ്....

അവളുടെ ആ വാക്കുകൾ ഒരു പെരുമ്പറ മുഴക്കത്തോടെ അഞ്ജുവിന്റെയും ആതിയുടേയും ഉള്ളിൽ മുഴങ്ങി.

'അമ്മ: ഡൽഹിയിലോ.... മനു അവിടെയാണല്ലോ ജോലി ചെയ്തിരുന്നത്...

സമീറ : ആഹ്.... ഈ കാര്യം ഒക്കെ ഈ മരയോന്ത് കല്യണം ഉറപ്പിച്ച ശേഷമാണ് വിളിച്ചു പറഞ്ഞത്... അതുവരെ ഒരു കോണ്ടക്റ്റും ഇല്ലായിരുന്നു....

അതും പറഞ്ഞ് അവൾ മനുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.

മനു : വിളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലടി... ഒന്നാമത് നീ അവിടുള്ള കാര്യം ഞാൻ അറിഞ്ഞില്ല.... പിന്നെ എന്റെ അവസ്ഥ.....

സമീറ : പോട്ടെടാ.... ഇപ്പോഴെങ്കിലും വിളിച്ചല്ലോ.... അത് മതി.....

'അമ്മ: എന്നാലേ ഇനി കഴിച്ചു കഴിഞ്ഞിട്ട് മതി ബാക്കി സംസാരം....

രാജീവ് : അത് പറഞ്ഞപ്പോഴാ ഓർമ വന്നേ... നല്ല വിശപ്പ്... എന്താ ഉള്ളെ അമ്മേ.......

'അമ്മ : നല്ല ചോറും മത്തി കറിയും ഉണ്ട്....

രാജീവ് : വറത്തില്ലേ....

'അമ്മ : ഓഹ്.... ഉണ്ടടാ.....

രൂപ : അമ്മേ.... ആദ്യം തന്നെ കുറച്ചു മീന് മാറ്റി വച്ചോ.... വീട്ടിൽ മീനുണ്ടാക്കിയാൽ ഒരു കഷ്ണം പോലും ബാക്കി വക്കില്ല ഈ മരമാക്രി....

രൂപ രാജീവിനെ നോക്കി പറഞ്ഞു.

രാജീവ് : കേട്ടോ അമ്മേ..... ഈ മഹതിയോട് ഇന്നലെ ഒരു ഓംപ്ലേറ്റ് ഉണ്ടാക്കൻ അച്ഛൻ പറഞ്ഞു. എന്നിട്ട് അടുപ്പിൽ ദോശക്കലൊക്കെ വച് നല്ല മനോഹരമായി ഉള്ളി അറിഞ്ഞുകൊണ്ട്

💬 Comments

View all comments