Chapter Title : ?Game of Demons 8 [Demon king]
അദ്ദേഹം അവിടിരുന്നുകൊണ്ട് സഞ്ചിയിൽ നിന്നും പഞ്ചാമൃതവും ഒരു ചെറിയ കിഴിയിൽ ഭസ്മവും വെളിയിലെടുത്തു.
"'' രാധേ......ഇത് പൂജമുറിയിൽ വച്ചോളൂ.....പ്രസാധമാണ്....'""
രാധമ്മ അത് വാങ്ങി തൊട്ടുനേരുകിൽവച്ചശേഷം അപ്പോൾത്തന്നെ പൂജാമുറിയിൽ വച്ച് തിരികെ വന്നു.
'"" രാജീവിന് എന്നെ മനസ്സിലായിക്കാണില്ലല്ലേ.....'"""
അദ്ദേഹം അവനോട് ചോതിച്ചു.
രാജീവ് ; രാധമ്മയുടെ.....
'"" അമ്മാവനാണ്... അച്ഛന്റെ സഹോദരൻ.... ശിവശങ്കരൻ.....""
രാജീവ് : ഞാനിപ്പോഴാണ് കാണുന്നത്....
'"" ഹമ്മ്...ഞാനെപ്പോഴും തീർത്ഥാടനം ആയിരിക്കും.... അതുകൊണ്ടാണ് വിവാഹത്തിനൊന്നും കാണാഞ്ഞത്....'""
രാജീവ് : ആഹ്..... രാധമ്മ വീട്ടുകാരോട് നല്ലബന്ധമല്ലെന്നാണ് പറഞ്ഞത്....
'അമ്മ : പക്ഷെ അമ്മാവൻ അങ്ങനല്ലട്ടോ.....
'"" എന്താ ചെയ്യാ.... മനുഷ്യനെ ജാതി പറഞ്ഞു തിരിക്കുവല്ലേ....'"""
'അമ്മ : എന്റേം കൃഷ്ണേട്ടന്റെയും കല്യാണത്തിന് അമ്മാവന് പൂർണ സമ്മദമായിരുന്നു.... ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്....
'""" ഈ വൃദ്ധൻ എന്ത് സഹായിച്ചുന്ന.... ഇന്റെ കുട്ടിനെ പൂർണ മനസ്സോടെ അനുഗ്രഹിച്ചു.... അത്രേല്ലേ ചെയ്തള്ളു.....'""
'അമ്മ : അതിൽപ്പരം അനുഗ്രഹം വേറെന്താ മാമേ വേണ്ടേ.... മാമയെങ്കിലും ഉണ്ടാർന്നല്ലോ എനിക്ക്....
രാധമ്മ സാരി തുമ്പിൽ തന്റെ കണ്ണുകൾ തുടച്ചു.
'"" അതൊക്കെ മറന്നേക്ക് ....'""
'അമ്മ : വീട്ടിൽ എല്ലാർക്കും സുഖല്ലേ മാമേ....
'"" ഹമ്മ്.... ആയിരിക്കാം...ഞാനിപ്പോ അങ്ങോട്ട് പോണില്ല.... വീടിന്റെ ചുവരിൽ മരിക്കാത്തൊരാളുടെ ഫോട്ടോ തുക്കി മാലയിടുന്നിടത്തേക്ക് ഞാനെന്തിന് പോണം.... ''"
'അമ്മ : അതൊന്നും സാരല്ല..... എനിക്ക് വേണ്ടി മാമ അവരെ വെറുക്കരുത്....
'"'' ഞാനരേയും വെറുക്കുന്നില്ല... അല്ലെങ്കിലും ആനക്ക് മദമിളകിയാൽ തളക്കാം.... മനുഷ്യന് പറ്റില്ലല്ലോ.... '""
'അമ്മ :അതൊക്കെ പോട്ടെ.... മാമ അഞ്ജുവിന്റെയും മനുവിന്റെയും ജാതകമൊന്നു നോക്കണം.... കൊറെയായി മാമ വരാത്തത് കൊണ്ട് ഒന്നും നോക്കിക്കാൻ പറ്റിട്ടില്ല....'""
''' ഈ വരവിന് ആ ലക്ഷ്യം കൂടെ ഉണ്ട് മോളെ.... ഒക്കെ നോക്കിയിട്ടെ ഞാൻ പോകു.... '""
രാജീവ് : മുത്തശ്ശൻ ജാതകമൊക്കെ നോക്കോ.....
'അമ്മ : നോക്കോന്നോ.... മാമൻ പറഞ്ഞ അത് അച്ചട്ടായിരിക്കും... ഇതുവരെ ഒന്നും തെറ്റിയിട്ടില്ല...
'"""' ദൈവം തന്ന കഴിവല്ലേ... മനസ്സിൽ തെളിയുന്നത് പറയുന്നു.... അത്ര തന്നെ.... മഹാ ദേവാ...... '""""
'അമ്മ : ഇനി കഴിച്ചിട്ടാവാം സംസാരം...
💬 Comments
View all comments