Chapter Title : ?Game of Demons 8 [Demon king]
ഹ ഹ ഹ .... മുത്തശ്ശന്റെ സ്വത്ത് ഇവിടുണ്ടാർന്നോ.....'""
ആതി : ന്നോട് മിണ്ടണ്ട.... കൊറച്ചു ദിവസം കഴിഞ്ഞുവരാന്ന് പറഞ്ഞിട്ട് 2 വർഷം കഴിഞ്ഞാണോ വരാ.... ഹും....... ഞാൻ കൂട്ടില്ല.....
'"" ഹ ഹ ഹ ...... ഞാൻ വന്നില്ലേ കിട്ടിയേ.... മുത്തശ്ശൻ സ്വത്തിന് പഴണിയിൽ നിന്ന് പഞ്ചാമൃതം കൊണ്ടുവന്നിട്ടുണ്ട്....''"
അത് കേട്ടതും അവളുടെ മുഖം വിടർന്നു.
ആതി : സത്യം.....
'"" മ്മ്... മുത്തശ്ശൻ കള്ളം പറയോ....
ആതി : എന്നാ കൂട്ടാവാം....
'"" ഹ ഹ ഹ..... കുറുമ്പിപ്പാറു......'""
മുത്തശ്ശൻ അവളുടെ കവിളിൽ സ്‌നേഹത്തോടെ തലോടി.
'അമ്മ : ഇനി ഉള്ളിൽ കേറി സംസാരിക്കാ.... വന്നേ...
അവർ ഉള്ളിലേക്ക് കയറി. അദ്ദേഹം രാജീവിനെ നോക്കി ചിരിച്ചു.അവൻ തിരിച്ചും.
'"" രൂപയുടെ ഭർത്തവാണല്ലേ.... '"'
രാജീവ് : ആഹ്.... അതേ....
'""" രൂപേ.... നല്ല ചെക്കൻ ട്ടോ...... '""
അദ്ദേഹം രൂപയെ നോക്കി പറഞ്ഞു. അത് കേട്ടപ്പോൾ രൂപയുടെ മുഖത്ത് ഒരു നിറയാർന്ന ചിരി ഉടലെടുത്തു.
'" എന്താ മോന്റെ പേര്.... '"""
രാജീവ്: രാജീവ്....
'"" ആഹ്... നല്ല പേര്... എവടെ എന്റെ അഞ്ചുന്റെ ആള്..... '""
അഞ്ചു : ഏട്ടൻ ഇവിടില്ല മുത്തശ്ശ..... ഒരു സ്ഥലം വരെ പോയിരിക്കുവാ.... വരാൻ നാളെയാവും....
''' ആണോ.... ഞാൻ അൽപ്പം വൈകില്ലേ.....'"'
അഞ്ചു : അതിനെന്താ മുത്തശ്ശ.... നാളെ വരൊല്ലോ....
'"" ഹ ഹ ഹ .....ഞാൻ ഉച്ചക്ക് തന്നെപോവും കുട്ടിയെ..... നിങ്ങളെ കാണനാ ഇതുവരെ വന്നേ...'""
ആതി: അയ്യോ.... ഇന്ന് പോവോ....
'അമ്മ : ഇന്നെന്തായാലും പോണ്ട മാമേ..... രണ്ട് ദിവസം കഴിഞ്ഞു പോവാം.... അവന് ഈ കുടുംബക്കാരെ ഒക്കെ കാണുന്നത് വല്ലാതിഷ്ടമാ....
'""" നിവൃത്തിയില്ല കുട്ട്യേ.... പോയേ പറ്റു....'""
അഞ്ചു : എന്താ മുത്തശ്ശ.... എന്നാ നാളെ പോയാൽ പോരെ....
അഞ്ചു ചുണ്ടും കൂർപ്പിച് കൊച്ചുകുട്ടികളെ പോലെ ചോതിച്ചു.അദ്ദേഹം അവളുടെ തലയിൽ സ്നേഹത്തോടെ തലോടി.
'"" പറ്റില്ല മോളെ... മുത്തശ്ശന് പോയേ പറ്റു....ഭജന മുടക്കാൻ പറ്റില്ല....
വേറൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ അവരൊന്നും പറഞ്ഞില്ല.
💬 Comments
View all comments