Chapter Title : ?Game of Demons 8 [Demon king]
കുനിച്ചു നിർത്തി വായ കഴുകി കൊടുത്തു. ശേഷം മുഖം കഴുകി കണ്ണിലെ പീളയെല്ലാം കളഞ്ഞു കൊടുത്തു. ഒരു കൊച്ചു കുട്ടിക്ക് 'അമ്മ ചെയ്തു കൊടുക്കുന്ന പോലാണ് ആ പ്രവർത്തികൾ കാണുമ്പോൾ അഞ്ജുവിനനുഭവപ്പെട്ടത്.ഏറെ കൗതുകവും.
മനു : ഇനി തമ്പുരാട്ടിക്ക് വരവോ....
ആതി : മുഖം തുടച്ച് താ കൊരങ്ങാ.....
അത് പറഞ്ഞതും അവളുടെ ഇരു ചെവിയിലും പിടുത്തം വീണു.ഒന്ന് അഞ്ജുവിന്റെയും ഒന്ന് മനുവിന്റെയും
കൈകെട്ടി നിന്നതുകൊണ്ട് പാവത്തിന് പൊത്തിപിടിക്കാൻ പറ്റിയില്ല...
ആതി : ആഹ്...... വിട് വിട്....
മനു:
അഞ്ചു: ഇനി അങ്ങനെ വിളിക്കോ.....
രണ്ടുപേരും ഒരുമിച്ചു ചോതിച്ചു.
ആതി : ഇല്ല.... ഇനി വിളിക്കില്ല.... ഇന്റെ ചെവിന്ന് വിട്.....
അവർ അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു.
ആതി : ഹൂ..... ഈ ഹനുമാനും ഹനുമാനിയും ഇന്റെ ചെവി പറിച്ചെടുക്കുന്ന തോന്നുന്നെ.....
അവൾ അവരെ ചുണ്ട് കൂർപ്പിച്ചു നോക്കി പറഞ്ഞു.
മനു : അതൊക്കെ പിന്നെ സമയം പോലെ ഞാൻ പറിച്ചോളാം.... ആദ്യം കഴിക്കാൻ വാ.... എല്ലാരുടെയും ഒപ്പമിരുന്ന് കഴിച്ചാലെ യാത്ര പോകുമ്പോൾ ഒരു സുഖം ഉണ്ടാവു.....
ആതി : എന്ന വാ.... എന്താ ചേച്ചി കഴിക്കാൻ....
അഞ്ചു : ഇഡലി...
ആതി : ഇഡലിയോ....
അഞ്ചു : ആഹ്... എന്തേ....
ആതി : ഏട്ടാ.... ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ.... സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ...
മനു : ആണോ....
ആതി : ഹമ്മ്.....
മനു : എടി അഞ്ചു.... ഇനിമുതൽ ഇഡലി വേണ്ട.... ചപ്പാത്തി.... പൂരി...
💬 Comments
View all comments