0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 922

അദ്ദേഹം അവളുടെ ജാതകം കയ്യിലെടുത്തു.

'"""അഞ്ജലി കൃഷ്ണൻ....

മകര മാസം കാർത്തിക നാളിൽ ജനനം....

വളരെ സ്രേഷ്ടമായ നക്ഷത്രം....

ഇതിനു മുമ്പ് 3 ജന്മങ്ങൾ കാണുന്നു.... അതായത് ഇപ്പോൾ ഉള്ളത് 4 ആം ജന്മം...

മൂന്ന് ജന്മങ്ങളിൽ ആദ്യ ജന്മം മനുഷ്യ ജന്മമാണ്...

സൗധര്യ ശാപം ഉള്ള പെണ്കുട്ടി....

കൂടാതെ അൽപ്പയുസ്സ്..... '''

അദ്ദേഹം അവസാനമായി പറഞ്ഞ വാക്ക് കേട്ട് എല്ലാവരും ഞെട്ടി...

'അമ്മ : മാമേ..... അൽപ്പയുസ്സോ....

'""' അതേ.... ഈ പെണ്കുട്ടിയിൽ കാണുന്നത് അൽപ്പയുസ്സാണ്....

അതിനർത്ഥം എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം....'""""

അത് കേട്ട് എല്ലാവരും പേടിയോടെ അദ്ദേഹത്തിന്റെ വാക്കിന് കാതോർത്തു.

'"" കഴിഞ്ഞ 2 ജന്മവും ഈ അഞ്ജലിക്ക് അൽപ്പയുസ്സായിരുന്നു. ഈ രണ്ട് ജന്മങ്ങൾ ജീവജാലമായി കഴിഞ്ഞു എങ്കിലും ആ ജീവികൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ ആയുസ്സ് ഇവൾ ജീവിച്ചു തീർത്തിട്ടില്ല....'''"

'അമ്മ : മാമേ.... ഇതിന് പ്രതിവിധി ഇല്ലേ....

'"" ഇനി അത് ചെയ്യേണ്ട കാര്യമില്ല..... '""

'അമ്മ : അപ്പൊ.... അപ്പൊ എന്റെ മോള്....

രാധമ്മയുടെ കണ്ണുകൾ നിറഞ്ഞു.

'""' ചെയ്യേണ്ടെന്നു പറഞ്ഞത് വേറൊന്നുമല്ല.... അതിന് പ്രതിവിധി ഈശ്വരൻ നടത്തികഴിഞ്ഞു.'""

അവരൊന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി.

അമ്മ: മനസ്സിലായില്ല....

അദ്ദേഹം അവരേ നോക്കിയൊന്ന് ചിരിച്ചശേഷം ബാക്കി പറഞ്ഞു.

'"അതേ.... ദൈവം പ്രതിവിധി നടപ്പാക്കി.... വേറൊന്നുമല്ല..... ഇത് തന്നെ... '""

അദ്ദേഹം മനുവിന്റെ ജാതകം ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.

'"" ഈ പുരുഷൻ.... ഇതാണ് പ്രതിവിധി.... ഈ ജാതകമുള്ളയാൾ അഞ്ജലിയെ സ്വന്തമാക്കിയതിനാൽ ആ ദോഷങ്ങളെല്ലാം ഈ കുട്ടിയെ വിട്ടകന്ന് പോയി.'"""""

അത് കേട്ടതും എല്ലാവരുടെ മുഖത്തും സന്ദോഷം കൊട്ടിപുറപ്പെട്ടു....

'""" ഇനി മനുവിനെ കുറിച്ച് വ്യക്തമായി പറയാം....

കുംഭ മാസം തിരുവാതിര നക്ഷത്രത്തിൽ പിറന്നവൻ...

അതായത് ശിവരാത്രി.... ശിവന്റെ നക്ഷത്രവും ജന്മ നാളും....

ജനന സമയം രാത്രി 11: 50.....

ശിവനെ പോലെതന്നെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സംഹരിക്കുവാനും കഴിവുള്ളവൻ.....

ഞാൻ പറഞ്ഞത് ശരിയാണോ....''"'

അദ്ദേഹം അവരെ നോക്കി ചോതിച്ചു.

ആതി : ശരിയാ മുത്തശ്ശ.... ഏട്ടൻ അതുപോലെ തന്നാ....

ആതിയാണ് ഉത്തരം പറഞ്ഞത്...

💬 Comments

View all comments