0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
ഭാര്യയോട് ചോദിക്ക്..... മനു അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി... അവൾ നാണിച്ചു നിൽക്കുകയാണ്... മനു: ഡീ..... എന്താ പ്രശനം...... അവളൊന്നും മിണ്ടിയില്ല... ആ മുഖത്തെ നാണം കൂടി കൂടി വന്നു.... ആതി: ചേച്ചി ഇന്നലെ ശർധിയോട് ശർധി...... മനു: ആഹ്..... എങ്ങനെ ഇല്ലാതിരിക്കും..... കഴിക്കുന്നതിനോക്കൊരു ലിമിറ്റ് വേണം.... അഞ്ചു: അയ്യോ ഏട്ടാ ഇതതല്ല...... മനു: ഓഹ്.....അപ്പൊ നാവുണ്ട് ല്ലേ...... ഒക്കെ......പറാ.... വേറെന്താ.... അഞ്ചു: അത്....... മനു: ആഹ്..... അത്........ അഞ്ചു : ഇനി റൂമിൽ നമുക്ക് രണ്ടുപേർക്ക് മാത്രം കിടക്കാൻ പറ്റില്ല.... മനു: എടി ദ്രോഹി..... നീ ആ കട്ടിൽ പൊട്ടിച്ച...... അഞ്ചു: ഓഹ്..... അതല്ല..... മനു: പിന്നെന്താ.... ആതി: ഓഹ്..... എന്റെ മണുങ്ങുസൻ ചേട്ടായി...... ചേച്ചി ഗർഭിണിയാണ്.........'""" https://youtu.be/SWaJoMkQWJU ആ വാക്കുകൾ അവന്റെ മനസ്സിൽ വല്ലാത്തൊരു വികാരം ഉണർത്തി....
താനിതുവരെ അനുഭവിക്കത്തൊരു സുഖം... അവൻ അഞ്ജുവിനെ നോക്കി... മനു: ഡീ...... സത്യണോ....... അവൾ നാണിച്ചുകൊണ്ട് തലയാട്ടി അതെന്ന് പറഞ്ഞു....... മനു: ഇങ്ങോട്ട് വാ...... അഞ്ചു: മ്മ്...ഹും..... മനു: ഹാ..... ഇങ് വാ പെണ്ണേ....... അവൾ പതിയെ മനുവിന്റെ അടുത്തേക്ക് പോയി... അവളെ തന്റെ അരികെ ഇരുത്തിയിട്ട് അവളുടെ വയറിൽ തലോടി... മനു: അഞ്ചു....... നമ്മടെ കുഞ്ഞ്......... അവന്റെ കണ്ണ് നിറഞ്ഞു..... അഞ്ചു അവന്റെ മാറിലേക്ക് വീണു.... അവർ കെട്ടിപ്പിടിച്ചിരുന്നു... രാജീവ്: അളിയാ...... ഹാപ്പി ആയില്ലേ.... മനു: വല്ലാണ്ട്..... രാജീവ്: രൂപേ.... അടുത്തത് നീയാ...... അവൻ രൂപയെ നോക്കി പറഞ്ഞു... രൂപ: ശേ..... മിണ്ടതിരി രാജിവേട്ടാ..... രാജീവ്: എന്തേ...... നിനക്ക് വേണ്ടേ...... രൂപ: ഓഹ്..... ഈ മനുഷ്യനെക്കൊണ്ട് തോറ്റു.....

💬 Comments

View all comments