0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1038
അലിയും ജോണും കോട്ടും സ്യൂട്ടുമിട്ട് മുന്നിൽ നടന്നു. പിന്നാലെ സിംഗരയും ശിവയും രാജുവുമാടക്കം 6 പേരും വന്നു... കയ്യിൽ ഒരു ബാഗ് മാത്രമേ ഉള്ളു.... അവർ നേരെ സെക്യൂരിറ്റി ചെക്ക് നടക്കുന്ന ഇടത്തേക്ക് നടന്നു. അലി തന്റെ വാച്ചിൽ device ഹാക്കിങ് മോഡ് ഓണാക്കി.... അതിനാൽ അവരുടെ ദേഹത്തുണ്ടായിരുന്ന ആയുധങ്ങളെ കണ്ടുപിടിക്കാൻ അതിനായില്ല... പിന്നെ ഒരു സെക്യൂരിറ്റി വന്ന് അവരെ പരിശോധിച്ചു... അയാൾ ഒന്നുമില്ലെന്ന് പറഞ്ഞു... പോകും മുമ്പ് അയാൾ അലിയെ നോക്കി ചിരിച്ചു... അയാൾ തിരിച്ചും... പുറത്ത് ജോസും കൂട്ടരും അവരെ കാത്തു നിൽപ്പുണ്ടയിരുന്നു... ജോസിനെ കാണാൻ സിനിമ നടൻ ബൈജു സന്തോഷിനെ പോലെയായിരുന്നു.. അവർക്കടുത്തെത്തിയതും അയാൾ രണ്ട് മാലയെടുത്ത് ജോണിനേയും അലിയേയും അണിയിച്ചു. അലി സിംഗരയെയൊന്ന് നോക്കി. അയാളൊന്നുമില്ലെന്ന് ആംഗ്യം കാണിച്ചു. അലി ; എന്താണിത്.... ജോസ് : ഹാ..... ഭായിക്ക് മലയാളം വരോ... അലി ; എനിക്കൊരുവിധപ്പെട്ട ഭാഷയൊക്കെ അറിയാ.....
ജോസ് ; ആഹ്.... അതേതായാലും നന്നായി.... പിന്നെ ഇത് നമ്മടെ ഒരു സ്വീകരണം..... അലി : അതൊക്കെ പിന്നെ.... അവനെവിടെ..... ജോസ് ; ഹാ.... സർ ടെൻഷൻ അടിക്കല്ലേ.... അവനെ പിള്ളേര് മലപ്പുറത്തെ നമ്മടെ പന്നിഫാമിൽ വച്ചിട്ടുണ്ട്..... അലി ; താൻ കണ്ടോ അവനെ.... ജോസ് ; പിന്നെ കണ്ടൊന്നോ..... അവനെ കണ്ടിട്ടല്ലേ ഞാനിവിടെക്ക് ഇറങ്ങിയെ....... നല്ല ചുള്ളൻ ചെക്കൻ ട്ടാ..... ജോണ്: അവന്റെ ദേഹത്താരെങ്കിലും കൈ വച്ചോ..... ജോണ് അൽപ്പം ദേഷ്യത്തോടെ ചോതിച്ചു... ജോസ് : ഇമ്മാതിരി കേസ് വരുമ്പോൾ കൈവയ്പ്പാണ് പതിവ്.... പക്ഷെ ഇത് വച്ചില്ലട്ടാ.... ദേ ലവൻ വിളിച് പറഞ്ഞായിരുന്നു.... അവനെ തൊടരുതെന്ന്.... പിന്നെ ആ പയ്യൻ ഒടുക്കത്തെ സഹകരണോം.... യാതൊരു ശല്യവും ഇല്ല.... ജോണ്: ഹമ്മ്..... അവിടെത്ര പേരുണ്ട്..... ജോസ്: അവടെ നമ്മടെ കൊറേ പിള്ളേരുണ്ട്.... ഏകദേശം ഒരു 20 പേര് കാണും.... ജോണ് അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു. അലി; എന്നാൽ അങ്ങോട്ട് പോകാം.... ജോസ്: അതിനെന്ത്.... വരീൻ.... വണ്ടി പുറത്തുണ്ട്..... അവർ പുറത്തേക്ക് നടന്നു.... അവിടെ 3 വണ്ടിയുണ്ടായിരുന്നു... 2 വണ്ടിമൊത്തം അവരുടെ ആൾക്കാർ ആയിരുന്നു. ഒരുമാതിരി തമിഴ്‌സിനിമയിൽ വരുന്നപോലെ.... അവർ ആ ഒഴിഞ്ഞ വണ്ടിയിൽ കേറി. ജോസ് നേരെ ഡ്രൈവിംഗ് സീറ്റിലും ഇരുന്നു. ജോസ് : നമ്മക്ക് ഈ ഡ്രൈവറെ വച്ചോടിക്കുന്നതിൽ ഒരു താല്പര്യോം ഇല്ല...... പിന്നെ പിടിച്ചിരുന്നോണം.... ഞാൻ നല്ല സ്പീഡാ..... അയാളവരെ നോക്കി

💬 Comments

View all comments