Chapter Title : ?Game of Demons 9 [Demon king] [Climax]
ഏട്ടനിത്രേം നേരം കാണാത്തപ്പോ ഞാൻ പേടിച്ചുപോയി....
രാജീവ് : ഇപ്പൊ പേടിയൊക്കെ പോയില്ലേ..... ഇനി എണീറ്റേ..... അവനിങ്ങോട്ട് വരട്ടെ..... എന്റെ അഞ്ചുട്ടിനെ കാരയിപ്പിക്കാൻ ഓരോയിടത്ത് പോയിരുക്കുവാ..... നല്ലത് കൊടുക്കുന്നുണ്ട്...
അഞ്ചു : ഇന്റെ ഏട്ടനെ ഒന്നും പറയല്ലേ.....
അവൾ ചിണുകികൊണ്ട് പറഞ്ഞു...
രാജീവ് : ഓ..... ഓനെ പറഞ്ഞപ്പോ കൊണ്ടു.....
ആതി ; കൊരങ്ങാ..... ഏട്ടനെ പറഞ്ഞാൽ എന്റെന്നും കിട്ടുവേ.....
ആതിയും അവർക്കൊപ്പം കൂടി.
രൂപ : ഞാൻ മാത്രമേന്തിനാ മാറിനിൽക്കാണേ.... ഞാനും കൂടെയേക്കാം.....
രാജീവ് : ആഹ്....... യക്ഷികൾ ചോരകുടിക്കാനായി അവസരം നോക്കിയിരിക്കാ.... ഞാനെന്താ ചെണ്ടേ.....
ആതി : ആഹ്..... ചെണ്ടയാ.....
രാജീവ് ; അമ്മേ..... ഞാൻ പുറത്തു പോവാ..... ഇവെടിരുന്നാ ഇഞ്ചുറിയസ് ട്ടു ഹെൽത്താണ്....
അവനതും പറഞ്ഞ് പുറത്തേക്ക് നടന്നു.... അമ്മയിതെല്ലാം കണ്ട് ചിരിക്കുവായിരുന്നു...
പുറമെ ചിരിച്ചുവെങ്കിലും അകമേ അവൻ കാരയുവായിരുന്നു...
പുറത്ത് സിറ്റ്ഔട്ടിൽ ചെന്ന് വീണ്ടും വീണ്ടും മനുവിന്റെ ഫോണിലേക്കും വാച്ചിലേക്കും മാറി മാറി വളിച്ചുകൊണ്ടിരുന്നു...
പക്ഷെ എടുക്കുന്നില്ല...
അവന്റെ ലൊക്കേഷൻ കാണിക്കുന്നിടത്തേക്ക് പോകണോ വേണ്ടയോയെന്ന് അവൻ ആശയക്കുഴപ്പമായി...
സമയം ഒട്ടും ശരിയല്ല....
അഞ്ചുവിന് സംഭവിച്ചപോലെ ഇനിയൊരു അപകടം ആർക്കും പറ്റരുത്....
ഈ രാത്രി ഈ 4 പെണ്ണുകളെയും ഒറ്റക്കാക്കി പോകാൻ എനിക്കാകില്ല....
പിന്നൊരു ആശ്വാസം മനുവാണ്..... അവന് ആപത്തുള്ള ഘട്ടമൊന്നും പുതുമയുള്ളതല്ല.....
അവനെ രക്ഷിക്കാൻ അവൻ സ്വയം പ്രാപ്തനാണ്....
പക്ഷെ ഇവർ അതിന് തയ്യാറല്ല.....
ഞാനിവിടയാണ് ആവശ്യം....
അവൻ മനസ്സിൽ വിചാരിച്ചു...
രൂപ അവിടേക്ക് കയറിവന്നു.
മുഖത്ത് നല്ല ആശങ്ക ഉണ്ട്..
രാജീവ് : എന്താടി.....
രൂപ : വീട്ടിന്ന് വിളിച്ചിരുന്നു...
രാജീവ് : മ്മ്........?
രൂപ: അച്ഛന് സുഖമില്ല.....
രാജീവ്: അച്ഛനെന്ത് പറ്റി......
അവനാശങ്കയോടെ ചോതിച്ചു...
രൂപ : അത്രക്ക് കോഴപ്പൊന്നുമില്ല.... ഒന്നു കോഴഞ്ഞു വീണു..... bp താഴ്ന്നിട്ടാണെന്ന്.....
രാജീവ് : എന്നിട്ട്....
രൂപ : ഇപ്പോ ഹോസ്പിറ്റലിൽ പോയി വീട്ടിലെത്തി.... കുഴപ്പമില്ല....
രാജീവ് : ഹമ്മ്..... നീ പേടിക്കണ്ടാ.... നമുക്ക് നാളെ മനു വന്നെന്ന് ശേഷം പോവാട്ടോ....
രൂപ: ഹമ്മ്.......
അവളുടെ മുഖത്ത് അവളുടെ അച്ഛന് വല്ലതും പറ്റുമൊന്നാ പേടിയും ആശങ്കയും ഉണ്ടായിരുന്നു....
ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ രാജീവ് അവളെ ഇപ്പോൾ തന്നെ അവിടെത്തിക്കുമായിരുന്നു...
പക്ഷെ സമയവും സാഹചര്യവും അവനെതിരാണ്...
അച്ഛന് കുഴപ്പമില്ലെന്ന വാർത്ത അവന് നന്നേ സമാധാനം നൽകിയിരുന്നു...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാവിലെ 7 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഡൽഹിലൽനിന്നുമുള്ള ഫ്ലാറ്റ് പറന്നിറങ്ങി.
💬 Comments
View all comments