0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1036
ഈ പാതിരാത്രി ഇവരെ ഒറ്റക്കാക്കി അവനെ തിരക്കിപ്പോകാനും സാധിച്ചില്ല.... രാജീവ് അഞ്ജുവിന്റെ റൂമിലേക്ക് നടന്നു... അവളാകെ കരഞ്ഞു തളർന്നാണ് ഇരിക്കുന്നത്... കൂടെ ആതിയും രൂപയും അമ്മയുമെല്ലാം ഉണ്ട്... അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും.അവർക്കത്തിന് കഴിയുന്നില്ല... രാജീവ് : നീ എന്തിനാടി ഇങ്ങനെ കാരയണെ...... അഞ്ചു ; രാജിവെട്ടാ..... ഏട്ടൻ..... രാജീവ് : അവന് എന്ത് പറ്റിന്നാ..... അഞ്ചു : അറിയില്ല...... എനിക്ക് വല്ലാതെ പേടിയവുന്നു..... ഏട്ടനെതോ ആപത്തിൽ പെട്ടെന്ന് മനസ്സ് പറയുന്നു..... രാജീവ് : നീ മുത്തശ്ശൻ പറഞ്ഞ കാര്യംതന്നെ ആലോജിച്ചുകൊണ്ട് വെറുതെ വേണ്ടത്തത് ആലോജിക്കാ......
അഞ്ചു : പിന്നെന്താ ഏട്ടൻ വരാത്തെ....... രാജീവ് : വരും..... അഞ്ചു : നിക്ക് പേടിയവുന്നു........ അവൾ പിന്നെയും കരയാൻ തുടങ്ങി. രാജീവ് : കരയല്ലെടി..... അവൻ വിളിച്ചർന്നു..... ഫോണിൽ ചാർജ് തീർന്നുന്ന്..... പിന്നെ വണ്ടിയും പണി തന്നൂത്രേ..... നാളെ രാവിലെ എത്തുമെന്നും പറഞ്ഞു... അവരോട് കള്ളം പറഞ്ഞതാണെങ്കിലും അവന് വേറെ വഴിയില്ലായിരുന്നു. രാവിലെ അവനെ കണ്ടെത്താനാകുമെന്ന് രാജീവിന്റെ ഉള്ളിൽ ആരോ മൊഴിയും പോലെ അവന് തോന്നി....... അഞ്ചു : സത്യണോ..... രാജീവ്: പിന്നെ ഞാൻ കള്ളം പറയോ.... അവൻ കഷ്ടപ്പെട്ട് അവളെ നോക്കി ചിരിച്ചു... അഞ്ജുവിന്റെ മുഖത്തും നേരിയ ആശ്വാസത്തിന്റെ നേടുവീർപ്പുണർന്നു.... 'അമ്മ : കണ്ടോ..... ഞാൻ പറഞ്ഞില്ലേ അവനൊന്നുമില്ലെന്ന്..... 'അമ്മ അവളെ ആശ്വസിപ്പിച്ചു... ആതി : അതേ..... വെറുതെ കിടന്ന് കരയാ..... അയ്യേ...... ആതി അവളെ കളിയാക്കി... പുറമെ അവൾ കളിയാക്കുകയാണെങ്കിലും ഉള്ളി അഞ്ജുവിനെപോലെത്തന്നെ ആശങ്ക ഉണ്ടായിരുന്നു... അഞ്ചു : അപ്പൊ...... അപ്പൊ എന്താ ഏട്ടൻ വിളിച്ചപ്പോ എനിക്ക് സംസാരിക്കാൻ ഫോൺ തന്നില്ല... അവൾ വീണ്ടും രാജീവിന് നേരെ ചോദ്യമുയർത്തി.. രാജീവ് : എടി ഫോണിന്റെ ചാർജ് തീരരായിരുന്നു.... അപ്പോഴവൻ കാര്യം പറഞ്ഞ് വേഗം വച്ചു..... അല്ലേൽ നിന്നോട് സംസാരിക്കാതെ അവൻ വിടോ...... വായിൽ വന്ന കള്ളം അവൻ വേഗം മൊഴിഞ്ഞു. രൂപ: ഇപ്പൊ സമാധാനം ആയില്ലേ..... ഇനി എഴുന്നേറ്റ് മുഖമൊക്കെ കഴുകിക്കെ.... എന്തേലും കേട്ട അങ് കരയാ..... 'അമ്മ :- കെട്ട് കഴിഞ്ഞപ്പോ പെണ്ണിന് കാരച്ചിലിതിരി കൂടിട്ടുണ്ട്......
'അമ്മ അവളെ സ്നേഹത്തോടെ ശകാരിച്ചു... രൂപ : മുമ്പൊക്കെ എല്ലാത്തിനും ഓടി ചാടി നടന്ന പെണ്ണാ..... ഇപ്പൊ സീരിയൽ നടികളെപോലായി..... ഇതിന്റെ റിമോർട്ടിപ്പൊ മനുവേട്ടന്റെ കയ്യിലാന്ന് തോനുന്നു..... രൂപയും കൂടി... അഞ്ജുവിന്റെ മുഖത്ത് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു... അഞ്ചു : അത് പിന്നെ

💬 Comments

View all comments