Chapter Title : ?Game of Demons 9 [Demon king] [Climax]
മനുവിന്റെ തലക്ക് പുറകിൽ ഒരാൾ മരക്കമ്പുകൊണ്ട് അടിച്ചു.
അടികൊണ്ട മനു തലയിൽ മുറുകെ പിടിച്ച് ചുറ്റുമുള്ളവരെ നോക്കി. ഒട്ടും വൈകാതെ അവന്റെ ഭോതവും പോയി.
അവർ അവനെ വലിച്ചു വണ്ടിയിൽ കേറ്റി കാറുമായി കുതിച്ചു ....
പുറകെ അവരിലൊരാൾ അവന്റെ ബുള്ളറ്റും എടുത്ത് പിന്നാലെ പോയി.
തുടർന്ന് വായിക്കുക.....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാത്രി 8:00 മണി....
അലിയുടെ കാർ അയാൾ താമസിക്കുന്ന ഹോട്ടലിലേക്ക് കേറി വന്നു.
കാർ പാർക്കിങ്ങിൽ ഇട്ട ശേഷം സെക്യൂരിറ്റിക്ക് ഒരു 500 രൂപയും ടിപ്പ് കൊടുത്ത് റൂമിലേക്ക് നടന്നു.
അയാളൊരു പ്രത്യേക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്...
ഇന്ന് തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞ ദിവസമാണ്...
ഇന്ന് താനിക്ക് ആദ്യമായി പ്രേമം തോന്നിയ ദിവസമാണ്...
ഇന്ന് സൗഹൃത്തിനായി തന്റെ പ്രേമത്തെ കൊന്ന ദിവസമാണ്....
ചിരിക്കണോ കരയണോ എന്നയാൾക്ക് അറിയില്ല....
അയാൾ വേഗത്തിൽ നടന്ന് തന്റെ ഫ്ലാറ്റിലേക്ക് കാലെടുത്ത് വച്ചു.
ഹാളിൽ ജോണ് ഉണ്ടായിരുന്നു...
അവന്റെ മുന്നിൽ മൂന്നാല് മധ്യക്കുപ്പികൾ ഒഴിഞ്ഞു കിടക്കുന്നു. ചുറ്റിനും സിഗരറ്റിന്റെ പുക.
കണ്ടാലേ അറിയാം അവിടുന്ന് വന്നപ്പോൾ മുതൽ അവൻ കുടി തുടങ്ങിയെന്ന്...
അവൻ യാതൊന്നും സംസാരിക്കുന്നില്ല...
അലി അവന്റെയടുത്ത് ഇരുന്ന് അവിടുണ്ടായിരുന്ന ബോട്ടിലിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് വെള്ളം പോലും ഒഴിക്കാതെ വായിലേക്ക് കമിഴ്ത്തി.
പച്ചയായ മദ്യത്തിന്റെ നീറ്റൽ അയാൾ അറിഞ്ഞില്ല.....കയ്പ്പ് അറിഞ്ഞില്ല...
വീണ്ടും രണ്ടുഗ്ലാസ് എടുത്ത് കുടിച്ചു.
ശരീരത്തിൽ മദ്യത്തിന്റെ തരിപ്പ് കേറിയിരുന്നു....
അലി: ജോണ്.....
അയാൾ ജോണിനെ വിളിച്ചു..
ജോണ് : ഹമ്മ്.....
അലി : നിനക്കൊരു ഹാപ്പി ന്യൂസ് ഉണ്ട്....
ജോണ് ; എന്താ....
അലി ; ഞാൻ കൊന്നു...... ആ പ്രിയങ്കയെ ഞാൻ കൊന്നു.....
അയാൾ അതും പറഞ്ഞ് പിന്നെയും മദ്യം സേവിച്ചു. എന്നാൽ അവനിൽ നിന്ന് യാതൊരു പ്രതികരണവും വന്നിരുന്നില്ല.
അലി: ജോണ്......
ജോണ്: ഹമ്മ്..................
അലി; നീയെന്താടാ മിണ്ടാത്തെ......
ജോണ്: ഒന്നുല്ല........ മനസ്സിൽ അണയാത്ത ഒരു കനൽ ഇന്ന് തീ ആയി........
അലി : മ്മ്...... എന്ത് പറ്റി..... ഇന്നെന്താ നിനക്കൊരു മാറ്റം.......
ജോണ് : ഭായ് കൊറെയായി എന്നോട് ചോദിച്ചു മടുത്ത ഒരു കാര്യത്തിന് ഞാനിന്ന് ഉത്തരം തരാൻ പോവുകയാ......
അലി : എന്ത് കാര്യം.....
ജോണ്: എന്റെ കഥ......... ഭായ് അറിയാൻ ആഗ്രഹിച്ച എന്റെ കഥ....... ഞാൻ മറക്കാൻ ആഗ്രഹിച്ച എന്റെ കഥ......
അലി : നീ കാര്യയിട്ടാണോ....
ജോണ് ; അതേ........
💬 Comments
View all comments