Chapter Title : ?Game of Demons 9 [Demon king] [Climax]
ഒരു പകയുടെ കഥ...
ഒരു ഗ്ലാസ് കൂടെ വായിലേക്ക് കമിഴ്ത്തിയത്തിന് ശേഷം അവൻ പറയുന്നത് കേൾക്കാനായി അലി കാതോർത്തു...
ജോണ് ഒരു ഒരു സിഗററ്റ് എടുത്ത് കത്തിച്ച് പുക കളഞ്ഞ ശേഷം അവന്റെ കഥ പറയുവാൻ തുടങ്ങി.
ജോണ് :
( john അന്ന് ആ പെണ്ണിനെ കണ്ടപ്പോൾ മുതൽ ആ പയ്യന്റെ ചിരി വരെയുള്ള കാര്യങ്ങൾ അലിയോട് പറഞ്ഞു.)
അലി: ഹും........ വെറും 18-19 വയസ്സുള്ള പയ്യൻ..... അവനെകൊണ്ട് എന്ത് ചെയ്യാൻ സാധിക്കും....
ജോണ്; ഞാൻ അവനെന്താ ചെയ്തതെന്ന് പറഞ്ഞില്ലല്ലോ ഭായ്.....
അലി ; ഒക്കെ.... പറയു....
*********************
അന്നാ അവാർഡ് ഫൻഷനിൽ പ്രസംഗമോ... അനുമൊതനമോ ഞാൻ കേട്ടിരുന്നില്ല....
അവിടെ ചുറ്റിയടിച് പെണ്ണുങ്ങളെ വായ് നോക്കാനും മറ്റുള്ളവരെ ശല്യം ചെയ്യാനും ഞാനും എന്റെ ഫ്രണ്ട്സും നടന്നു..
ഇടക്കെപ്പോഴോ എന്റെ പേര് വിളിച്ചപ്പോൾ ഞാനാ സ്റ്റേജിലേക്ക് കേറിച്ചെന്നു....
തിരിച്ചു വന്ന് ഞങ്ങൾ വീണ്ടും ഞങ്ങളുടെ കലാ പരിപാടി തുടർന്നു....
ഫൻഷൻ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങി. ഏറെകുറെ എല്ലാവരും പോയിരുന്നു....
ഞങ്ങളും പോകാനൊരുങ്ങി....
ഞാൻ : ഡാ.... നിങ്ങൾ വണ്ടിടെ അവിടേക്ക് പൊക്കോ... ഞാൻ വന്നോളാ....
'"" എന്താടാ.... ഏതെങ്കിലും പീസിനെ നോട്ടമിട്ടിട്ടുണ്ടോ....'""
എന്റെ കൂട്ടുകാരിൽ ഒരുവൻ പറഞ്ഞു.
ഞാൻ : ,ഒന്ന് പോയേട.... ഒന്ന് ബാത്‌റൂമിൽ പോകണം.... അതിനാ...
'""ഹമ്മ്.... എന്നാ പോയേച്ചും വാ.... ഞങ്ങൾ വണ്ടിയിൽ കാണും....'""
അവർ പുറത്തേക്ക് പോയി...
ഞാൻ ടോയ്‌ലറ്റിൽ പോയി തിരിച്ച് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് പോയി.
അവിടെല്ലാം കാലിയായിരുന്നു...
മൂന്നോ നാലോ വണ്ടികൾ മാത്രം....
ഞാനെന്റെ വണ്ടി പാർക്ക് ചെയ്ത ഇടത്തേക്ക് പോയി.അവിടേക്ക് നടന്നടുക്കുമ്പോൾ എന്റെ കാറിൽ ചാരി ഒരു പെണ്ണ് നിൽ
ക്കുന്നത് ഞാൻ കണ്ടു.
മുഖം വ്യക്തമായില്ല.
അങ്ങോട്ടടുക്കുതോറും ആ മുഖം എനിക്ക് വ്യക്തമായി...
ആ പെണ്ണ് തന്നെ...
പക്ഷെ കൂടെ ആ പയ്യനെ കണ്ടില്ല....
എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നിരുന്നു....
ഞാനവളുടെ പക്കലേക്ക് നടന്നടുത്തു.
ഞാൻ : നേരത്തെ കരഞ്ഞോടിട്ട് ഇപ്പൊ വന്നൂല്ലേ...
'""' ഞാനെത്ര നേരായി ഇവിടെ നിക്കുന്നു....'""
അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ : ഹോ..... സഹിക്കുന്നില്ലല്ലേ....
'''" ആഹ്.... ആദ്യം ചേട്ടന് തരാന്നാ കരുതിയത്.... പക്ഷെ ചേട്ടൻ ആദ്യം വരാത്തത് കൊണ്ട് ചേട്ടന്റെ കൂട്ടുകാർക്ക് കൊടുത്തു.... ''""
അവൾ പറഞ്ഞ വാക്കുകൾ എന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ഞാൻ :
💬 Comments
View all comments