Chapter Title : ?Game of Demons 9 [Demon king] [Climax]
മതി....
ഒന്നാമത് ആതിയും രാജീവേട്ടനും ഉണ്ട്....
കൗണ്ടർ ആടിച് മനുഷ്യനെ നാണം കെടുത്തും...
മനു: ഹ ഹ ഹ ഹ ......
അഞ്ചു: കിണിക്കല്ലേ....
മനു: കളിയാക്കുന്നോർ കളിയാക്കട്ടെ.... നീ എന്റെ പെണ്ണല്ലേ...
അഞ്ചു: അങ്ങനിപ്പോ കളിയാക്കണ്ട....
അവളവന്റെ കൈ ഇടുപ്പിൽ നിന്ന് മാറ്റി തന്റെ കയ്യോട് ചേർത്തു പിടിച്ചു.
അഞ്ചു: നടക്ക് ......
അവനവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അവർ മുന്നോട്ട് നടന്ന് സ്റ്റെപ്പ് ഇറങ്ങി.
താഴെ എല്ലാരും ഉണ്ടായിരുന്നു....
മനു…: അളിയാ... വാടാ കഴിക്കാ.....
രാജീവ്: ഞങ്ങളൊക്കെ കഴിച്ചടാ.....
മനു: എന്തോന്ന് പണിയ അളിയാ കാണിച്ചേ.... ഒപ്പം കഴിക്കായിരുന്നു...
ആതി: പിന്നെ... നിങ്ങളുടെ കലാപരിപാടി കഴിഞ്ഞ് ഇവിടേത്തുമ്പോഴേക്കും ഞങ്ങടെ വയറ് കരിഞ്ഞില്ലാണ്ടാവും....
ആതി അത് പറഞ്ഞപ്പോ അഞ്ചു നാണം കൊണ്ട് മനുവിന്റെ പുറത്ത് മുഖം പൊത്തി. 'അമ്മ അപ്പൊ തന്നെ ആതിടെ ചെവിയിൽ പിടിത്തവുമിട്ടു...
ആതി: ഊ.... ഇന്റെ ചെവി.......
'അമ്മ: ചെറിയ വായിൽ വലിയ വർത്തമാനം പറയല്ലെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്.....
ആതി: ആഹ്...... ഉണ്ട്.....
അമ്മ: ഇനി പറയോ.....
ആതി: ഇല്ല.... പിടിവിട്.....
'അമ്മ അവളുടെ ചെവിൽ നിന്നും കയ്യെടുത്തു.
ആതി; എന്റെ കൃഷ്ണാ.... ഇന്റെ ചെവി.... എല്ലാമ്പാടെ പിടിച്ച് പിടിച്ച് ഏലിയന്റെ ചെവിപോലായി....
അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
അമ്മ: നിങ്ങള് പോയി കഴിക്ക്.... ഭക്ഷണം മേശപ്പുറത്ത് ഉണ്ട്....
ആതി: വാരി കൊടുക്കേ...
ആതിയുടെ അടുത്ത കൗഡർ....
അതിന്റെ റിഫ്ലഷൻ മനുവിന്റെ പുറത്ത് പതിച്ചു...
അഞ്ചു കടിച്ചു...?
മനു: ആഹ്....
രാജീവ്: എന്താടാ.....
മനു: പട്ടി കടിച്ചടാ....
അവൻ പുറം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.
അഞ്ചു: പട്ടിയല്ല പാമ്പ്....
രൂപ: എന്നാ ഹോസ്പിറ്റലിൽ പോവാ....
മനു: ഇത് ചേരയാ... വിഷമില്ല...
അഞ്ചു അവന്റെ പുറത്തേക്കൊരു അടികൊടുത്തു.
അഞ്ചു: മതി സംസാരിച്ചത്.... വാ....
അവിടെ നിന്ന് കൂടുതൽ പണി ഏറ്റുവാങ്ങാൻ താല്പര്യമില്ലാത്തത്കൊണ്ട് അവർ കഴിക്കാൻ പോയി.
ആതി പറഞ്ഞ പോലെ ഒറ്റ പ്ലെയ്റ്റിൽ തന്നെ ഇരുവരും ഭക്ഷണം കഴിച്ചു..... ഇടക്ക് രണ്ടും അവളെ നോക്കുന്നുണ്ട്.... കുശുമ്പ് കേറ്റാൻ...
ഇതെല്ലാം സന്തോഷത്തോടെയും കുശുമ്പോടെയും എല്ലാവരും നോക്കി
💬 Comments
View all comments