Chapter Title : ?Game of Demons 9 [Demon king] [Climax]
സ്ഥലത്തുനിന്ന് അൽപ്പം ദൂരെയാണ്....
അവൻ ബുള്ളറ്റിൽ സ്പീഡ് മാക്സിമം ആക്കി....
ചെവിലൂടെ അപ്പുറത്ത് നടക്കുന്നതെല്ലാം കേൾക്കുന്നുണ്ട്.....
റോഡ് കാലിയാണ്....
അധികം വണ്ടികൾ ഇല്ല....
പെട്ടെന്ന് ഒരു ഇടവഴിയിൽ നിന്നും ഒരു ജീപ്പ് തന്റെ ബുള്ളെന്റെ പുറകെ കൂടി....
മനു മിററിലൂടെ ആ വണ്ടിയെ വീക്ഷിച്ചു......
തന്റെ ബൈക്ക് പോകുന്ന അതേ പൊസിഷനാണ് ആ വണ്ടിവരുന്നത്....
പക്ഷെ വണ്ടിയിൽ ഒരാൾ മാത്രമേ ഉള്ളുവെന്നത് അവനെ ഏറെ ആശങ്കയിൽ ആഴ്ത്തി....
എന്നാലും വണ്ടിക്ക് സൈഡ് കൊടുക്കാനോ സ്പീഡ് കുറയ്ക്കനോ മനു തയ്യാറായില്ല....
ഈ സമയം രാജീവവിടെ അടി തുടങ്ങിയിരുന്നു....
പിന്നിൽ വരുന്ന ജീപ്പിന്റെ സ്പീഡ് കണ്ടിട്ട് തന്നെ ഇടിക്കാനോ തടുക്കനോ ആണ് ഉദ്ദേശമെന്ന് മനുവിന് മനസ്സിലായി....
അപ്പോഴാണ് അവനൊരു വഴി മനസ്സിൽ തെളിഞ്ഞത്....
അൽപ്പം മുന്നോട്ട് പോയാൽ ഒരു ചെറു വഴിയുണ്ട്.... അവിടേക്ക് കടക്കാമെന്ന് മനസ്സ് പറഞ്ഞു....
അതിപോലെ തന്നെ അവൻ ചെയ്യുകയും ചെയ്തു....
തന്റെ വഴിയുടെ വലത് വശത്തുള്ള ഒരു കോണ്ക്രീറ്റ് റോഡിലേക്ക് വണ്ടി തിരിച്ചു...
..............
മനുവിന്റെ പെട്ടന്നുള്ള നീക്കം ജോണ് പ്രതീക്ഷിച്ചില്ല.....
അവന് പെട്ടന്ന് വണ്ടി തിരിക്കാൻ കഴിഞ്ഞില്ല.....
അവൻ തന്നെ കടന്നുപോയപ്പോൾ ജോണ് പെട്ടന്ന് ബ്രേക്കിൽ കാലമർത്തി.... ഒട്ടും താമസിക്കാതെ അവനും ആ റോഡിലേക്ക് ജീപ്പ് തിരിച്ചു...
അപ്പോഴേക്കും അവനൽപ്പം മുന്നോട്ടേക്ക് എത്തിയിരുന്നു....
അൽപ്പം ചെറിയ റോഡാണ്...
ചുറ്റിനും കുറെ വീടുകൾ ഉണ്ട്...
കുറച്ചുകൂടെ പോയപ്പോൾ കോണ്ക്രീറ്റ് റോഡ് അവസാനിച്ചു
ഇപ്പോൾ മണ്ണിട്ട റോഡാണ്....
വീടുകളോന്നും ഇപ്പൊളില്ല....
അവിടെത്തിയപ്പോൾ അവന്റെ ബുള്ളറ്റിന്റെ സ്പീഡ് കുറച്ചുകൂടെ വർധിച്ചു...
എന്നാൽ ജീപ്പിന് അധികം വേഗം കൂട്ടാൻ പറ്റുന്നില്ലയിരുന്നു....
വഴി കുറച്ചു മോശമായിരുന്നു...
എന്നിരുന്നാലും അവന്റൊപ്പം എത്താൻ ജോണ് പരമാവധി ശ്രമിച്ചു....
മോശമായ റോഡിൽ നിന്നും നല്ല വഴിയിലേക്ക് വണ്ടി പ്രവേശിച്ചു....
പക്ഷെ തന്റെ മുന്നിൽ ഇപ്പോൾ മനുവിന്റെ വണ്ടി കാണാനില്ല.......
അൽപ്പം മുന്നോട്ട് പോയപ്പോൾ മുന്നിൽ 2 വഴികൾ കണ്ടു...
അവന് ഏത് വഴി പോകണമെന്ന് കോണ്ഫ്യൂഷനായി.....
ജോണ് വേഗം ഫോണെടുത്ത് ശിവയെ വിളിച്ചു...
ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്തു...
''"" He escaped'""""
ശിവ :
💬 Comments
View all comments