Chapter Title : ?Game of Demons 9 [Demon king] [Climax]
എത്ര വേണമെങ്കിലും ഇറക്ക്..... ഇതൊക്കെ ഇൗ മനുവിന് എന്ത്.
രാജീവ്: ആഗ്രഹമില്ലാഞ്ഞിട്ടല്ല അളിയാ.... ലോക്കാണ്.....
രൂപ രാജീവിന്റെ കാലിൽ ഒരു തോഴി വച്ച് കൊടുത്തു.
രാജീവ്: ആ...........
മനു: എന്താ ഡാ.....
രാജീവ്: ഒന്നും ഇല്ലട......
ഒരു യക്ഷിയുടെ ചെരിപ്പ് കാലിൽ കൊണ്ടതാ....
"'" ഇതിന്റെ ചോര ഒന്ന് കുടിച്ച് തീർത്തോടെ ചേച്ചി."'"
അതാ വരുന്നു എന്റെ കാന്താരി പെങ്ങൾ ആതി.....
ഇപ്പൊ കക്ഷി 8 മാസം പ്രഗ്നെന്റ് ആണ്.....
7 ആം മാസം അവളിവിടെ വന്ന് നിന്നു.....
അളിയൻ സന്തോഷ് ഇന്ന് രാത്രി വരും.
രൂപ: പാവമല്ലേന്ന് വിജരിച്ചിട്ട് വിട്ടതാ മോളെ...... ഇന്ന് വീട്ടിൽ ചെല്ലട്ടെ ഞാൻ കുടിച്ച് വറ്റിച്ചോളാം....
രാജീവ്: അളിയാ.... ഇവിടെ വല്ല ഒഴിഞ്ഞ മുറിയുമുണ്ടോ....
മനു: എന്തിനാ....
രാജീവ്: എനിക്ക് ഒന്ന് അന്തിയുറങ്ങാനാണ്.
മനു: അത് വേണ്ടളിയാ... നിന്റെ ഭാര്യ എന്തോ തരാ എന്ന് പറഞ്ഞിട്ട് ഞാനായിട്ട് അത് മുടക്കിയാൽ മോശമല്ലേ...
രാജീവ്: അളിയാ......
മനു: just for a രസം .?
"'" ആ... നീ വന്നോ... എന്താടാ ഇത്ര നേരം .......
എത്ര നേരായി എല്ലാവരും നിന്നെ നോക്കി നിൽക്കുന്നു.....""
ദേ വന്നു എന്റെ രാധമ്മയുടെ സ്നേഹ ശകാരം.
മനു: കുറച്ച് തെരക്കിൽ പെട്ട് പോയി എന്റെ
രാധമ്മേ....
അമ്മ: മ്മ്.... എന്നാ വാ കേക്ക് മുറിക്കാ.....
ഞങളെല്ലാവരും അകത്തേക്ക് കയറി.....
ഉള്ളിൽ ചുമരിൽ ഞങ്ങളേ വിഷ് ചെയ്ത് ഫോട്ടോയൊക്കെ ഒട്ടിച്ചിരിക്കുന്ന്.......
''"മനുവേട്ടാ...."'
ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.....
എന്റെ പാതി......
അഞ്ചു.....
അവളൊരു ചുവന്ന ബ്ലൗസും വെള്ള സാരിയുമുടുത്ത് എന്റെ മുന്നിൽ നിൽക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി. അതിന്റെ മുകളിലായി നേറുകിൽ സിന്ദൂരം.....
പ്രായം 32 ആയെങ്കിലും ഐശ്വര്യത്തിന് ഒരു കുറവുമില്ല.........
അതിന്റെ കാരണം അറിയണമെങ്കിൽ രാധമ്മയുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയാൽ മതി. ...... പാരമ്പര്യം..... അല്ലാതെന്ത് പറയാൻ.....
ഞങളുടെ കണ്ണുകൾ പരസ്പരം കോർത്തു.
ആതി: വർഷം പത്തായി...... എന്നാലും റോമൻസിനൊരു കുറവുമില്ല......
അത് കേട്ട് അവിടെയുളളവർ എല്ലാവരും പൊട്ടിച്ചിരിച്ചു........
ഞാനും അഞ്ചുവും ചമ്മിയപോലെ തലകുനിച്ചു
💬 Comments
View all comments