0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1139
സത്യം പറഞ്ഞാൽ അഞ്ചു എന്റെ ജീവിതത്തിൽ കടന്നു വന്നതിനു ശേഷമാണ് ജീവിതത്തിന്റെ ലഹരി എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങിയത്...... അങ്ങനെ അച്ഛന്റെ അധ്വാനത്തിൽ പടുത്തുയർത്തിയ ആ തുണിക്കട ഞാൻ റീഓപ്പൺ ചെയ്ത്..... രാധമ്മയിപ്പൊൾ പെരിന്തൽമണ്ണ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്...... പിന്നെ വേറൊരു കാര്യംകൂടെ ഉണ്ട്.... ആതി ഇപ്പോൾ ഡോക്ടറാണ്... മൂന്ന് വർഷം മുമ്പ് അവളുടെ കല്യാണം കഴിഞ്ഞു.... രാജീവ് അപ്പന്റെ ബിസിനസ് ഇരു കയ്യും നീട്ടി സ്വീകരിച്ചു...... എപ്പൊഴത്തേയും പോലെ പുള്ളിക്കാരൻ ഫുൾ ചിൽ ആണ്..... രൂപ രാജീവിന്റെ നിഴലായി കൂടെ തന്നെയുണ്ട്.... അഞ്ജുവിന് ഇപ്പോളും എന്നെയിങ്ങനെ നോക്കിയിരുന്നാൽ മതിയെന്ന ഒറ്റ ആഗ്രഹമെയുള്ളൂ..... പക്ഷേ തുണിക്കടയുടെ നടത്തിപ്പ് 60% പുള്ളി ഏറ്റെടുത്തുവെന്ന് വേണമെങ്കിൽ പറയാം... ഇന്ന് പതിവിലും നേരത്തെ ഞാൻ കോച്ചിംഗ് നിർത്തി ഇറങ്ങി...... ഇന്നാണ് എന്റെയും അഞ്ജുവിന്റെയും പത്താം വിവാഹ വാർഷികം..... വീട്ടിൽ ഒരു ചെറിയ കേക്ക് മുറി പരിപാടിയൊക്കെ ഉണ്ട്.... ഞാൻ നേരെ കാറിൽ കയറി വീട് ലക്ഷ്യമാക്കി ഓടിച്ചു...... വീടിന്റെ മുന്നിൽ കുറച്ച് വണ്ടി നിർത്തിയിട്ടുണ്ട്. അപ്പോ ഞാനാണ് ലേറ്റായത്.... " അച്ഛാ....."' എന്ന രണ്ട് വിളികൾ.... എന്റെ മക്കൾ..... ആദിയും മാളുവും.....
ആദിക്ക് ശേഷം എനിക്കൊരു കുഞ്ഞുകൂടെ ഉണ്ടായി... പെണ്കുഞ്ഞായിരുന്നു.... അവൾക്ക് ഞാൻ മാളുന്ന് പേരിട്ടു.... എന്റെ ജീവിതത്തിലൂടെ കടന്ന് പോയ രണ്ട് പ്രധാന വ്യക്തികളുടെ ഓർമ്മക്കായി അവരേ ഞാൻ അങ്ങനെ വിളിച്ചു..... അവരെ സ്നേഹിച്ചതിൻെറ ഇരട്ടി സ്നേഹം ഞാൻ അവർക്ക് വാരി കോരി കൊടുക്കുന്നുണ്ട്.... ആദിക്കിപ്പൊൾ 8 വയസ്സും മാളുവിനിപ്പൊ 5 വയസുമായി.... ഞാൻ രണ്ടുപേരെയും എടുത്ത് അകത്തേക്ക് നടന്നു. " മാമാ.... എന്നെയും എടുക്ക്....."'" ഒരു കുഞ്ഞുവിളികൂടെ ഞാനെവടെ കേട്ടു.... അർച്ചന...... ഞങളുടെ അച്ചു മോൾ... രാജീവിന്റെ ഒരേ ഒരു കാന്താരി പെണ്ണ്. ... "'' മാമന്റെ കുട്ടി ഇവിടെ വാടാ ചക്കരെ...."'" അവളെ എടുത്ത് ഞാൻ കൊഞ്ചിച്ചു. "'" അളിയാ... ഞാൻ ഒരു നാലെണ്ണം കൂടി നോക്കുന്നുണ്ട്...... നീ തങ്ങുമോ ഡാ...."'" രാജീവിന്റെ കൗണ്ടർ അവിടെ എത്തി. രൂപ: ദേ... മനുഷ്യ...... എന്തൊക്കെയാ ഈ പറയണത്..... മനു: നീ

💬 Comments

View all comments