Chapter Title : ?Game of Demons 9 [Demon king] [Climax]
ജോണിന്റെ ബോഡി അവൻ വന്ന ജീപ്പിലേക്ക് കിടത്തി...
ശേഷം ബുള്ളറ്റിൽ നിന്നും അവന്റെ വാച്ചും ഫോണുമെല്ലാം എടുത്ത് അവരുടെ സാങ്കേതത്തിലേക്ക് യാത്രയായി....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
അലി അതിനിടയിലൂടെ നടന്നുനീങ്ങി...
പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.....
തനിക്ക് മുന്നിൽ കുറച്ചകളെയായി ഒരു ശരീരം വീണ് കിടക്കുന്നു....
ദേഹത്ത് ഷർട്ടില്ല....
പുറത്ത് കുറെ മനുഷ്യ തലയോട്ടിയുടെ ചിത്രം പച്ച കുത്തിയിരുന്നു....
അലി അൽപ്പം പേടിയോടെ അവിടേക്ക് നടന്നു....
ആ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു...
എന്നിട്ട് പതിയെ ആ ശരീരം മറിച്ച് നേരെയാക്കി.....
ആ മുഖം കണ്ട് അയാൾ ഞെട്ടി പുറകോട്ട് വീണു....
'"" ജോണ്......'"""
അയാളുടെ വായിൽനിന്നും ആ പേര് പുറത്ത് വന്നു....
അലി ചാടി എഴുന്നേറ്റ് അങ്ങോട്ട് ഓടി....
മരിച്ചുകിടന്ന തന്റെ സുഹൃത്തിന്റെ ജഡം മടിയിൽ വച്ചു....
ആ മുഖം മനസ്സിലാക്കാൻ പറ്റാത്തത്രവിധം വികൃതമായിരുന്നു....
അലിയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.....
അയാൾ അലറി കരഞ്ഞു...
അവന്റെ ശരീരം മാറിൽ അണച്ചു.....
സങ്കടത്തിന്റെയൊപ്പം ദേഷ്യവും ഇരച്ചുകയാറാൻ തുടങ്ങി...
അയാളുടെ മിഴികൾ രക്തവർണ്ണമായി...
അലി ചുറ്റിനും നോക്കി....
ആരെയും കണ്ടില്ല....
പെട്ടന്നാണ് അയാളത് ശ്രദ്ധിച്ചത്....
ഒരാൾ നടക്കുന്ന ശബ്ദം അയാളുടെ ചെവിൽ പതിഞ്ഞു.....
അലി തിരിഞ്ഞു നോക്കാതെ ആ കാലടികളുടെ ശബ്ദത്തെ ശ്രദ്ധിച്ചു....
തന്റെ തോക്കെടുത്ത് കയ്യിൽ പിടിച്ചു....
ആ കാലടികൾ തന്റെ പിന്നിലാണെന്നും അത് തന്റെ അടുക്കലേക്കാണ് വരുന്നതെന്നും അയാൾക്ക് മനസ്സിലായി....
അയാൾ തന്റെ ഇടം കണ്ണുകൊണ്ട് പതിയെ നോക്കി....
തന്റെ പിന്നിലായി ഒരു നിഴൽ അടിത്തേക്ക് വരുന്നതായി അയാൾക്ക് മനസ്സിലായി...
കയ്യിൽ ഒരു വടിവാളിന്റെ നിഴലും ഉണ്ട്.....
അയാൾ
💬 Comments
View all comments