Chapter Title : ശക്തിയുടെയും നിഴലിന്റെയും നിത്യസാക്ഷി [Manny Kumar]
മന്ത്രിച്ചു.
ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടു. അവൻ ഒരു മനോഹരമായ രൂപത്തിൽ --- നീണ്ട കറുത്ത മുടി തോളുകളിൽ വീണ്, കണ്ണുകളിൽ കാജൽ, ശരീരം സ്വർണ്ണപ്രകാശം പോലെ തിളങ്ങുന്നു. അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി.
"നീ എന്തിനു എന്നെ വിളിച്ചു, പൂജാരീ. നിന്റെ ശബ്ദം മധുരമാണ്. പക്ഷേ നിന്റെ വില എന്താണ്?" ഗന്ധർവ്വന്റെ ശബ്ദം സംഗീതം പോലെയായിരുന്നു, പക്ഷേ അതിന്റെ അടിയിൽ ഒരു ക്രൂരമായ ചിരിയുണ്ടായിരുന്നു.
ഭദ്രൻ ഭയന്നു പക്ഷേ ധൈര്യം കാണിച്ചു. "ഞാൻ നിന്നെ ആവശ്യപ്പെടുന്നത് ഈ ആളുടെ രക്ഷ മാത്രമാണ്. നീ അവനെ വിട്ടു പോകൂ!
ഓം ഹ്രീം ഗന്ധർവ്വ ശാന്തിം കുരു\... ഉച്ചാടയ ഉച്ചാടയ\... നിന്നെ ഞാൻ ബന്ധിക്കുന്നു\... ഹും ഫട് സ്വാഹാ!"
ഗന്ധർവ്വൻ ചിരി നിർത്തിയില്ല. "നീ എന്നെ ബന്ധിക്കുകയോ? നിന്റെ യന്ത്രം ദുർബലമാണ്. നിന്റെ മന്ത്രങ്ങൾ അപൂർണ്ണമാണ്. ഞാൻ സംഗീതത്തിന്റെയും സുഖത്തിന്റെയും ദൂതനാണ്.
പക്ഷേ ക്രോധവും ഭയവും എന്റെ വേറൊരു മുഖമാണ്."
അവൻ നൃത്തം ചെയ്തു. മുറി സംഗീതത്താൽ നിറഞ്ഞു. ഭദ്രന്റെ ശരീരം വിറച്ചു. തണുത്ത കാറ്റ് അവന്റെ ചുറ്റും ചുഴലിയായി.
"അല്ല\... ഞാൻ നിന്നെ നിയന്ത്രിക്കും!" ഭദ്രൻ ഉച്ചത്തിൽ വിളിച്ചു. "ഓം ഐം ഹ്രീം ക്ലീം ഗന്ധർവ്വായ ഫട്\... നിന്നെ ഞാൻ ഉച്ചാടനം ചെയ്യുന്നു\... പോകൂ, പോകൂ\... ഹ്രീം ഫട് സ്വാഹാ!"
ഗന്ധർവ്വൻ ഭദ്രന്റെ മുന്നിൽ വന്നു. അവന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങി. "നിന്റെ വില രക്തവും വിത്തുമാണ്, പൂജാരീ."
അവൻ ഭദ്രന്റെ ശരീരത്തിലേക്ക് കയറി. ഭദ്രൻ വിറച്ചു. അവന്റെ കണ്ണുകൾ തിരിഞ്ഞു. അവൻ നിലവിളിച്ചു:
"അല്ല.. ഞാൻ\... ലളിത\... മക്കളേ\... സഹായിക്കൂ!"
ഭദ്രന്റെ ശരീരം വളഞ്ഞു. അവൻ തറയിൽ വീണു. അവസാന നിമിഷങ്ങളിൽ അവൻ ഒരു മനോഹരവും ഭയാനകവുമായ ദൃശ്യം കണ്ടു. ഗന്ധർവ്വൻ അവന്റെ മുന്നിൽ നൃത്തം ചെയ്തു.
സംഗീതം അവന്റെ മനസ്സിനെ ആകർഷിച്ചു. പക്ഷേ
💬 Comments
View all comments