Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]
എത്തുകയുള്ളൂ.. ശിവൻ വീട്ടിലേക്കു തിരിച്ചിട്ടുണ്ടെന്നു പറഞ്ഞു ഫോൺ കട്ട് ആയി. അവൾ ധൃതിയിൽ അടുക്കളയിലേക്കു കയറി അത്താഴം കാലമാക്കാൻ ആരംഭിച്ചു. പണികളെല്ലാം തീർന്നപ്പോഴേക്കും മുൻവാതിലിൽ മണി മുഴക്കം കേൾക്കാം. അവളോടിപ്പോയി ജനലിലൂടെ നോക്കിയപ്പോൾ മഴയിൽ നനഞ്ഞുകുളിച്ചു ശിവൻ നിൽക്കുകയാണ്. വേഗം തന്നെ വാതിൽ തുറന്നു കൊടുത്തിട്ടവൾ ടവൽ എടുക്കാനോടി. തിരികെവന്നപ്പോഴേക്കും അവൻ മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
" ശിവേട്ടാ .. വാതിൽ തുറക്ക് .."
അവൾ തട്ടി വിളിച്ചു. വാതിൽ തുറന്നതും ടവൽ അവനെ ഏൽപ്പിച്ചു.
" ദാ തല നല്ലോണം തോർത്തി രാസ്നാദി തിരുമ്മു ട്ടോ .. ഞാൻ കഴിക്കാൻ എടുത്തു വെക്കാമെ .." ധൃതിയിൽ തിരിഞ്ഞ അവളുടെ കൈയിൽ പിടിച്ചവൻ വലിച്ചടുപ്പിച്ചു.
"ശ്യോ .. പോയി തലയൊക്കെ തോർത്തി വാ ചെക്കാ .. പനി പിടിക്കും ട്ടോ .."
അവൾ കുതറി .
"പനി പിടിച്ചാലെന്താ ... നീയുണ്ടല്ലോ കെട്ടിപ്പിടിച്ച് കിടക്കാൻ "..
ഉമ്മ വെക്കാനാഞ്ഞപ്പോഴേക്കും അവളവന്റെ കൈ വിടുവിച്ചു ഗോവണിയ്ക്കടുത്തേക്കോടി .
"രാത്രി നിന്നെ ഞാനെടുത്തോളാമെടി പെണ്ണെ .."
അവൾ നാണത്തോടെ ഗോവണിയിറങ്ങി. രാത്രി അത്താഴം കഴിഞ്ഞു ശിവൻ മുകളിലേക്ക് പോയി . അമ്മു പാത്രങ്ങളെല്ലാം കഴുകിയൊതുക്കി അടുക്കളയും വൃത്തിയാക്കി മേൽ കഴുകി വന്നപ്പോൾ അവൻ തിരികെ വന്നു ഹാളിൽ ഇരിക്കുകയായിരുന്നു.
"കിടക്കുന്നില്ല്യേ ശിവേട്ടാ.."
തെല്ലൊരു കുസൃതിയോടെയാണവൾ ചോദ്യമെറിഞ്ഞത്.
"ഉം.. നിന്റെ കൂടെയാ ഞാനിന്നു കിടക്കുന്നെ.. നീയൊറ്റയ്‌ക്കെ ഉള്ളുവെന്ന് അമ്മയ്ക്കു ആധി. അതല്ലേ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത് തന്നെ.."
അവൻ ചിരിയോടെ മറുപടി പറഞ്ഞു.
"ദേ ശിവേട്ടാ .. കുറുമ്പ് കാട്ടണ്ട ട്ടോ ..
💬 Comments
View all comments