0%

Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 269

'അമ്മ . എന്നോട് ഇന്നലെ സംസാരിച്ചിരുന്നു. നാളെ അച്ഛന്റെ  തറവാട്ടിൽ  ഉത്സവം അല്ലെ. 'അമ്മ  അങ്ങട്ട് പോണുണ്ട്. അക്കൂട്ടത്തിൽ എല്ലാം തീരുമാനിച്ചു സമയോം നോക്കി കുറിപ്പിച്ചിട്ട് വരാന്നു പറഞ്ഞിട്ടുണ്ട്. സന്തോഷം ആയോ എന്റെ പെണ്ണിന് ?"

അവൾ പുഞ്ചിരിച്ചുകൊണ്ട് അവനോടു ചേർന്നു നിന്നു. സന്ധ്യക്ക് അവരൊരുമിച്ചു ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു. അത്താഴവും കഴിഞ്ഞു കിടക്കാൻ നേരം സുമിത്ര അമ്മുവിനോട് കാര്യങ്ങൾ പറഞ്ഞു. അവൾക്കു സന്തോഷമായി. തറവാട്ടിലെ ഉത്സവം കൂടാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുളിച്ചു കയറി ആറ് ദിവസം ആയിട്ടുള്ളു .അതിനാൽ വീട്ടിൽ തന്നെ നിൽക്കാമെന്നവൾ സമ്മതിച്ചു.

***************************************************************************

പുലർച്ചെ തന്നെ സുമിത്രയും ശിവനും തറവാട്ടിലേക് പുറപ്പെട്ടു. വീട്ടുപണികളിൽ മുഴുകി അമ്മു പകൽ മുഴുവൻ കഴിച്ചുകൂട്ടി. സന്ധ്യക്ക് ഉമ്മറത്ത് വിളക്ക് കൊളുത്തി നാമം ജപിച്ചു കഴിഞ്ഞു അവളോരോന്നു ആലോചിച്ച ഇറയത്തു തന്നെയിരുന്നു. ചെറുതായി മഴ ചാറിക്കൊണ്ടിരുന്നു. അവളോർത്തു .. ഇതുപോലെയൊരു മഴയിലാണ് തന്നെയും കൂട്ടി അമ്മാവൻ ഇവിടേയ്ക്ക് വന്നു കയറിയത്. അമ്മയുടെയും അച്ഛന്റെയും മരണശേഷം അമ്മാവനാണ് തന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. ശിവേട്ടന്റെ പെണ്ണായി താൻ ഇവിടെ വളർന്നു. പെട്ടെന്നായിരുന്നു അമ്മാവന്റെ മരണം. അതിനു ശേഷം അമ്മാവന്റെയും തന്റെ അമ്മയുടെയും മൂത്ത സഹോദരൻ വല്യമ്മാമ്മ ഭാഗംവയ്പ്പിന്റെ  പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഈ വീടും പറമ്പും തട്ടിയെടുക്കാൻ ശ്രമിച്ചു. സാമ്പത്തികപ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നില്കുന്ന സമയത്താണ്  ശിവേട്ടൻ പ്രവാസിയാകുന്നത്. പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് നഷ്ടപ്പെട്ടുവെന്ന് കരുതിയതെല്ലാം അദ്ദേഹം തിരിച്ചു പിടിച്ചു.

ഫോൺ ബെൽ കേട്ടവൾ ഓർമ്മയിൽ നിന്നു ഞെട്ടിയുണർന്നു . സുമിത്രയാണ് വിളിച്ചത്. പിറ്റേന്നു ഉച്ചക്കെ തിരികെ

💬 Comments

View all comments