0%

Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 261

അകത്തേയ്ക് കയറി അമ്മായീ .... നീട്ടി വിളിച്ചുകൊണ്ടവൾ അടുക്കളയിലേക്കു നടന്നു. സുമിത്ര പാചകത്തിന്റെ തിരക്കിലാണ്.

"എവിടെ ആളു ..." അവൾ ചോദിച്ചു.

" ചായ കുടിച്ചിട്ട് കുളിക്കാൻ പോയിരിക്കാണ് കുളത്തില്.."

"ഉം ... അത്താഴം ഞാൻ ആക്കിക്കോളാം.. അമ്മായി പോയിരുന്നോളു.. അമ്മായിനെക്കൊണ്ട് ഞാൻ ജോലിയെടുപ്പിക്കണത് ദുഫായിലെ ഷേക്ക് എങ്ങാനും കണ്ടോണ്ട് വന്നാൽ ന്റെ കാര്യം തീർന്നു.."

പറഞ്ഞു നാവ് വായിലേക്കിടുംമുമ്പേ തന്നെ  ശിവനന്ദനെ വാതിൽക്കൽ കണ്ട് അവളൊന്നു ഞെട്ടി. പിന്നെ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു.

" ആഹ് ...നീ വന്നുവോ.. രാസ്നാദി തിരുമ്മാൻ മറക്കണ്ടാട്ടൊ .."

"ഉം... ഞാനൊന്ന് കവല വരെ പോയിട്ട് വരാം അമ്മെ.."

" അത്താഴത്തിനു മുൻപേ എത്തണേ മോനെ.."

"ഉം ..." അവളെ ഒന്നുഴിഞ്ഞു നോക്കി ഇരുത്തി മൂളിക്കൊണ്ടവൻ ഗോവണി കയറിപ്പോയി. അവളുടെ ചമ്മിയ മുഖം കണ്ട് സുമിത്ര അടക്കി ചിരിച്ചു .

"ഇപ്പൊ കിട്ടിയേനെ നിനക്കു അവന്റെ കയ്യിന്നു നല്ലത് ..."

"ശ്യോ ... ഒന്ന് പതുക്കെ പറയെന്റെ അമ്മായീ ..അസുരൻ ഇപ്പോ എന്റെ തല കൊയ്‌തേനെ .."

അവൾ പാചകത്തിലേക്ക് തിരിഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ ശിവൻ  ഗോവണി ഇറങ്ങി വരുന്ന ശബ്ദം കേട്ടു അവൾ അനങ്ങാതെ നിന്നു.

"പോയിട്ടു വരാം അമ്മെ .."

"ശെരി ... മോനെ "

അവന്റെ കാലൊച്ച അകന്നു പോയപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.

" ന്തെ അമ്മായിടെ പൊന്നുമോനിത്ര ഗൗരവം.. അറബിപ്പെണ്ണുങ്ങളെ ഒക്കെ കണ്ടിട്ട് ഇപ്പൊ നമ്മളെ ഒന്നും കണ്ണിൽ പിടിക്കണില്ലായിരിക്കും.."

അവൾ പരിഭവിച്ചു.

" നീയൊന്നു

💬 Comments

View all comments