Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]
ചുമ്മാതിരിയെന്റെ അമ്മുവേ.. അവന്റെ മനസ്സൊന്നു തണുക്കട്ടെ.. അപ്പൊ അവൻ പഴേപോലെയാവും .. പാവം എന്റെ കുട്ടി .. അത്രയ്ക്കും അനുഭവിച്ചു.."
സുമിത്ര നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
" അയ്യേ ...അമ്മായി കരയ്യാ ... ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ..."
അവൾ സുമിത്രയുടെ അരികിലെത്തി കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"ഉം.. നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട് ട്ടോ .. അവന്റെ കൈയിൽ നിന്നു മേടിച്ചുകൂട്ടണ്ട ..."
അവൾ പുഞ്ചിരിച്ചുകൊണ്ട് അത്താഴത്തിനുള്ള വട്ടംകൂട്ടി. കഞ്ഞിയും ചമ്മന്തിയും ചെറുപയർ തോരനും ചുട്ട പപ്പടവും മേശമേൽ നിരന്നു. എല്ലാം ശിവന്റെ ഇഷ്ടവിഭവങ്ങൾ തന്നെ.
"അമ്മായീ .. ഞാൻ ശിവേട്ടന്റെ മുറിയിൽ പുതിയ വിരിപ്പിട്ടിട്ട് വരാട്ടോ .."
അവൾ ഗോവണി കയറി മുകളിലേക്ക് പോയി. അവൻ ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേയ്ക്കു കയറി. തുറന്നിട്ട ജാലകത്തിലൂടെ പാരിജാതപ്പൂക്കൾ വിരിഞ്ഞ ഗന്ധം അകത്തേക്കൊഴുകിയെത്തി . വിരിപ്പെല്ലാം മാറ്റി പുതിയത് വിരിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ മനസ്സിലേയ്ക് പഴയ ഓർമ്മകൾ ഓടിയെത്തി. വർഷങ്ങൾക് മുൻപ് ഇതുപോലെ പാരിജാതം പൂത്തൊരു രാവിലായിരുന്നു ശിവേട്ടന്റെ ഈ കിടക്കയിൽ ... ശിവേട്ടനെ കെട്ടിപ്പുണർന്ന് ... ഓർക്കുംതോറും അവൾക്ക് കുളിരുകോരി. അന്ന് കാവിൽ ഉത്സവമായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായില്ല.. അന്ന് തനിക്ക് പതിനാറും ശിവേട്ടന് പത്തൊൻപതും പ്രായം .. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ക്ലോക്കിൽ മണി അടിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നു. ധൃതിയിൽ മുറിക്കു പുറത്തേയ്ക്ക് കടക്കുന്നതിനിടയിൽ കയറി വന്ന ശിവനെ അവൾ കണ്ടില്ല. ഓർക്കാപ്പുറത്ത് കൂട്ടിയിടിച്ചു ശിവന്റെ കൈയിൽ നിന്നു ഒരു കെട്ട് പുസ്തകങ്ങൾ നിലത്തേക്ക് ചിതറി വീണു.
💬 Comments
View all comments