0%

Chapter Title : ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം 2 [Abarijithan]

Author : Abarijithan Read All Parts 52.4K

പതുക്കെ എഴുന്നേറ്റു.

അമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തി നോക്കി. ലത നല്ല ഉറക്കത്തിലായിരുന്നു.

അവൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിലൂടെ നടന്ന് തട്ടിൻപുറത്തേക്കുള്ള വാതിൽ തുറന്നു.

അവിടെയാകെ ഇരുട്ടായിരുന്നു.

മൊബൈലിന്റെ ടോർച്ച് തെളിച്ച് പഴയ പടികൾ കയറി.

പൊടിപിടിച്ച പെട്ടികൾക്കും പഴയ സാധനങ്ങൾക്കുമിടയിൽ പ്രതിമ എവിടെയാണെന്ന് അവന് അറിയില്ലായിരുന്നു.

അമ്മ പറഞ്ഞത് ഓർത്തു. ഒരു തുണിയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചതെന്ന്.

ഓരോ പെട്ടിയും മാറ്റി നോക്കുന്നതിനിടയിൽ ഒരു മൂലയിൽ പഴയ അലമാര കണ്ടു.

അലമാര തുറന്നപ്പോൾ പഴയ പുസ്തകങ്ങളുടെയും തുണികളുടെയും മണം പുറത്തുവന്നു.

അവസാനം ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ചെറിയൊരു വസ്തു അവന്റെ ശ്രദ്ധയിൽപ്പെട്ടു.

മനു അത് കൈയിലെടുത്തു.

തുണി പതുക്കെ മാറ്റി.

അത് തന്നെയായിരുന്നു ആ പ്രതിമ!

പക്ഷേ അത്ഭുതകരമായ ഒരു കാര്യം അവൻ ശ്രദ്ധിച്ചു.

പ്രതിമയുടെ അടിഭാഗത്തുള്ള ചെമ്പകപ്പൂവിന്റെ കൊത്തുപണിയിൽനിന്ന് നേരിയ സ്വർണപ്രകാശം പുറത്തുവരുന്നുണ്ടായിരുന്നു.

മനു കുറച്ചുനേരം അതിലേക്ക് നോക്കിനിന്നു.

സ്വപ്നത്തിൽ കണ്ടതെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

“ഇത് വെറുമൊരു സ്വപ്നമല്ലായിരുന്നോ?”

അവൻ പ്രതിമ നെഞ്ചോടുചേർത്ത് പിടിച്ചു.

പെട്ടെന്ന് അവിടെയാകെ നേരിയ ചെമ്പകപ്പൂവിന്റെ സുഗന്ധം പരന്നു.

അതോടൊപ്പം ആരോ വളരെ പതുക്കെ വിളിക്കുന്നതുപോലെ തോന്നി.

"മനൂ..."

അവൻ ഞെട്ടി ചുറ്റും നോക്കി.

ആരും ഉണ്ടായിരുന്നില്ല.

എന്നാൽ പ്രതിമയുടെ കണ്ണുകളിൽ ഒരു നിമിഷം പ്രകാശം മിന്നിമറഞ്ഞു.

മനുവിന്റെ ഹൃദയമിടിപ്പ് വർധിച്ചു.

ഗന്ധർവ്വന്റെ വാക്കുകൾ അവൻ ഓർത്തു.

നഗ്നനായി വേണം പ്രാർത്ഥിക്കാൻ അവൻ

രാത്രി 3:35.

മനു പ്രതിമയുമായി അവിടെയുള്ള മേശപ്പുറത്ത് വെച്ചു.

കുറച്ചുനേരം അതിലേക്ക് നോക്കിയിരുന്നു.

സ്വപ്നത്തിൽ ഗന്ധർവ്വൻ പറഞ്ഞ നിബന്ധന അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

“പ്രതിമയ്ക്ക് മുന്നിൽ

💬 Comments

View all comments