0%

Chapter Title : ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം 2 [Abarijithan]

Author : Abarijithan Read All Parts 52.4K

അമ്പരന്നു.

"ആ പ്രതിമ..."

ഗന്ധർവ്വൻ ചിരിച്ചു.

"അതൊരു സാധാരണ പ്രതിമയല്ല. അതിൽ എന്റെ അനുഗ്രഹത്തിന്റെ ശക്തിയുണ്ട്. അതിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ നിന്റെ എല്ലാ പ്രേശ്നവും മാറും "

പക്ഷെ ഒരു നിബന്ധന മാത്രം നഗ്നനായി മാത്രമേ പ്രതിമക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കാവൂ.....

"ആ പ്രതിമ നിന്റെ വീട്ടിലെ തട്ടിൻപുറത്താണ് ഇപ്പോൾ. നിന്റെ അമ്മ അതിനെ അവിടെ

സൂക്ഷിച്ചിരിക്കുന്നു."

മനു അത്ഭുതത്തോടെ നിന്നു.

ഗന്ധർവ്വൻ തുടർന്നു:

നിന്റെ അമ്മയുടെ പ്രാർത്ഥനയും. വഴിപാടും ഫലം കണ്ടതാണ്....

നീ തിരഞ്ഞെടുക്കപ്പെട്ടവനാകുന്നു...

"നീ മറ്റൊന്നും പ്രതീക്ഷിക്കാതെ ഒരു വിശക്കുന്ന മനുഷ്യനെ സഹായിച്ചു.നിന്റെ സ്വഭാവം എന്നെ പ്രീതിപ്പെടുത്തി ഞാന് നിന്നിൽ തൃപ്തനായിരിക്കുന്നു

അതാണ് നിനക്ക് ഈ അവസരം ലഭിക്കാൻ കാരണം."

അയാൾ കൈ ഉയർത്തി.

കൊട്ടാരമാകെ സ്വർണപ്രകാശം നിറഞ്ഞു.

"ആ പ്രതിമയ്ക്ക് മുന്നിൽ നീ മനസ്സറിഞ്ഞ്

പ്രാർത്ഥിക്കുക. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിന്റെ മനസ്സാണ്."

അത്രയും പറഞ്ഞ് ഗന്ധർവ്വന്റെ രൂപം മഞ്ഞിൽ ലയിച്ചു.

മനു പെട്ടെന്ന് ഞെട്ടിയുണർന്നു.

മുറിയിൽ നിശ്ശബ്ദത.

മൊബൈലിൽ സമയം 3:17 AM.

അവൻ കുറച്ചുനേരം കട്ടിലിലിരുന്നു.

അത് വെറുമൊരു സ്വപ്നമായിരുന്നോ?

അതോ അമ്പലത്തിലെ വൃദ്ധൻ പറഞ്ഞതെല്ലാം സത്യമാണോ?

അവന്റെ മനസ്സിൽ ഒരു കാര്യം മാത്രം

ഉറപ്പായിരുന്നു.

തട്ടിൻപുറത്തെ ആ പ്രതിമ ഉണ്ടാകുമോ അമ്മ എവിടെ വെച്ചെന്ന് എന്നോട് പറഞ്ഞില്ലല്ലോ

ഒന്ന് പോയി നോക്കിയാലോ....

മനു കുറച്ചുനേരം കട്ടിലിലിരുന്നു.

ഗന്ധർവ്വൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

“ആ പ്രതിമയ്ക്ക് മുന്നിൽ നീ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. നിന്റെ ആഗ്രഹം എന്താണെങ്കിലും അത് നിന്റെ മനസ്സാണ് തീരുമാനിക്കേണ്ടത്.”

മനു

💬 Comments

View all comments