Chapter Title : ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം 2 [Abarijithan]
മനു പ്രതിമ വാങ്ങി.
"ഇതിന്റെ പ്രത്യേകത എന്താണ്?"

വൃദ്ധൻ പതുക്കെ പറഞ്ഞു:
"ഇത് ഒരു ഗന്ധർവ്വപ്രതിമയാണ്. ഇതിന് മുന്നിൽ പ്രാർത്ഥിക്കാനുള്ള അവസരം ഇനി മുതൽ നിനക്ക് ആണ് . ആ പ്രാർത്ഥന മനസ്സിൽനിന്നായിരിക്കണം.
മനു ചിരിച്ചു.
"ശരി അപ്പൂപ്പാ."
അയാൾ അവന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
"നിന്റെ നന്മ എന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ."
പ്രതിമ
വീട്ടിലെത്തിയപ്പോൾ മനു പ്രതിമ അമ്മയെ കാണിച്ചു.
"അമ്മേ, അമ്പലത്തിൽവെച്ച് ഒരു വൃദ്ധൻ തന്നതാണ്."
ലത പ്രതിമ കൈയിലെടുത്തു പരിശോധിച്ചു.
"നല്ല ഭംഗിയുണ്ടല്ലോ. ആരാണ് തന്നത്?"
മനു സംഭവിച്ചതെല്ലാം പറഞ്ഞു.
ലത ചിരിച്ചു.
"ഇതൊക്കെ അമ്പലത്തിലെ വല്ല കലാകാരനും ഉണ്ടാക്കിയതായിരിക്കും. നീ ഇതുംകൊണ്ട് നടക്കണ്ട. ഒരിടത്ത് വെക്കാം."
അവൾ പ്രതിമ ഒരു തുണിയിൽ പൊതിഞ്ഞു.
പിന്നീട് വീട്ടിലെ തട്ടിൻപുറത്തുള്ള പഴയ അലമാരയിൽ കൊണ്ടുപോയി സൂക്ഷിച്ചു.
അവിടെ പഴയ പെട്ടികളും പുസ്തകങ്ങളും ഉപയോഗിക്കാത്ത സാധനങ്ങളുമുണ്ടായിരുന്നു.
പ്രതിമ അവയ്ക്കിടയിൽ ഒതുക്കിവെച്ചു.
ആരും പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചില്ല.
പക്ഷേ ആ ചെറിയ പ്രതിമയ്ക്ക് പിന്നിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞുകിടക്കുകയായിരുന്നു.
അന്ന് രാത്രി പതിനൊന്നര.
മനു മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്നു.
രാത്രി ഏറെ കഴിഞ്ഞപ്പോൾ വിചിത്രമായൊരു സ്വപ്നം തുടങ്ങി.
അവൻ ഒരു വലിയ കൊട്ടാരത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു.
ചുറ്റും വെളുത്ത മേഘങ്ങൾ. സ്വർണനിറത്തിലുള്ള തൂണുകൾ. അകലെ വീണയുടെ സംഗീതം.
പതുക്കെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു.
അമ്പലത്തിൽവെച്ച് ഭക്ഷണം നൽകിയ അതേ വൃദ്ധൻ.
എന്നാൽ ഇപ്പോൾ അയാൾ രാജകീയമായ വേഷത്തിലായിരുന്നു.
"മനൂ..."
"അങ്ങ് ആരാണ്?"
"നീ അമ്പലത്തിൽവെച്ച് കണ്ടത് എന്റെ മനുഷ്യരൂപമായിരുന്നു. ഞാൻ ഗന്ധർവ്വലോകത്തിലെ ഒരുവനാണ്."
മനു
💬 Comments
View all comments