0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 368

ചന്ദ്രിക പോലെ ആ ഉമ്മച്ചി പൂവമ്പഴം വാതിൽ പടിയിൽ നിന്നു കത്തുന്നു .ഒരു നിമിഷം അവളുടെ മനോഹര നയന കോണുകളിൽ നിന്നു ഒരു തീപ്പൊരി പാറി എൻറെ കണ്ണുകളിൽ പതിച്ചു പൊള്ളിയെന്നപോലെ ഞാൻഎന്റെ കണ്ണുകൾ ഇമ വെട്ടി തുറന്നു .

ഒരു കിളി കൊഞ്ചലിന്റെ ഈണത്തിലുള്ള അവളുടെ സംസാരമാണ് എൻറെ അമ്പരപ്പിനു അൽപ്പമെങ്കിലും ശമനമേകിയതു :- ""അകത്തേക്കു കേറിരിക്കിൻ നരേഷേട്ടാ ,ചേട്ടൻ ഡ്രസ്സ് മാറുകയാണ് ,ഇപ്പോൾ വരും """ ഞാൻ :- ''''ഇല്ലാ ....മോളു ..ഇപ്പോൾ കയറുന്നില്ല ,എനിക്കു തീരെ ടൈം ഇല്ലാ ,ശ്രീകുമാറിനോടു പെട്ടെന്നു വരാൻ പറയൂ "" ഉമ്മച്ചി ഹൂറി :- """ശരി ,ഞാൻ ചേട്ടനോടു പറയാം """"

അവൾ അകത്തേക്കു തിരിച്ചു പോയി അഞ്ചു മിനുട്ട് കഴിയുമ്പോഴേക്കും ,ശ്രീകുമാർ ധൃതിപ്പെട്ടു ഇറങ്ങിവന്നു എൻറെ ബൈക്കിൽ കയറി ,രണ്ടുപേരും കൂടി മാര്യേജ് സെർറ്റിഫിക്കേഷനുള്ള പേപ്പർ എല്ലാം ശരിയാക്കി തിരികെ പോന്നു .ശ്രീകുമാറിനേ അവൻറെ വീട്ടിലാക്കി ഞാൻ വേഗം സുരേഷേട്ടന്റെ വീട്ടിലേക്കു പോയി .അവിടെ ചെന്നു ഔട്ട് ഹൌസ് തുറന്നു എൻറെ പഴ്സ് എടുത്തു തിരികെ ഇറങ്ങുമ്പോൾ ,അകത്തു നിന്നു തപ്പോ എന്നൊരു ശബ്ദവും ,പിന്നെയൊരു നിലവിളിയും .

ആർക്കാണ് ...എന്താണു ..പറ്റിയെതെന്ന വേവലാതിയിൽ ഞാൻ അകത്തേക്കു ചെന്നു .മുൻ വശത്തെ വാതിൽ അടച്ചിരുന്നില്ല .അതുകൊണ്ടു തന്നേ പെട്ടെന്നു അകത്തുകയറി .അവിടെയെവിടെയും ആരെയും കാണുന്നില്ല ,പക്ഷേ അകത്തു നിന്നു നേരിയ ഞെരങ്ങിച്ച കേൾക്കുന്നുണ്ട് .ശബ്ദം കേൾക്കുന്നിടത്തേക്കു ചെന്നപ്പോൾ ,ബാത്റൂമിൽ നിന്നാണു ശബ്ദം എന്നു മനസ്സിലായി ,ഞാൻ വാതിലിൽ ശക്തിയായി മുട്ടി .അകത്തു നിന്നു നേരിയ ഞരക്കം

💬 Comments

View all comments