Chapter Title : ഗസലിൻ ഇശലായി മെഹ്ഫില 3
കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാൻ പോയ സമയത്തു വളച്ചെടുത്ത ,ഒരു പൂത്ത പണക്കാരൻ ,നാട്ടു പ്രമാണി ഹാജിയാരുടെ മൂത്ത മകൾ ,നല്ല വെണ്ണ പോലെയുള്ള ഹൂറി .ഒരു ഉമ്മച്ചി കുട്ടീന്റെ എല്ലാ മൊഞ്ചും ചേർന്ന തരുണീ മണി .ആ കല്യാണത്തിന്റെ പേരിൽ ഹാജിയാരും കൂട്ടരും ശ്രീകുമാറിനെതിരെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല .ഞങ്ങൾ ഫുൾ ടീമ് അവർക്കു എല്ലാ സംരക്ഷണവും കൊടുത്തു. (അതൊക്കെ ഒരു ഒന്നൊന്നര സംഭവങ്ങളാണ് ,സമയമുണ്ടെങ്കിൽ വഴിയേ പറയാം .)
ശ്രീകുമാർ ഇപ്പോൾ വിളിച്ചതു അവൻറെ മാര്യേജ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ കൂടെ ചെല്ലാനാണ് ,എൻറെ അനിയത്തി സൗമ്യ ഇസ്ത്രിയിട്ടു തയ്യാറാക്കി വെച്ച ഡ്രസ്സ് ഞാൻ അതിവേഗം എടുത്തണിഞ്ഞു ,ബൈക്കിന്റെ കീയും എടുത്തു പുറത്തിറങ്ങുമ്പോഴാണ് പഴ്സ് എടുത്തില്ലല്ലോ എന്നോർത്തത് ..റൂമിൽ കയറി പഴ്സ് തിരയുന്നതിനിടയിലാണ് ,സുരേഷേട്ടന്റെ വീട്ടിൽ നിന്നു ഞാൻ പേഴ്സെടുത്തിരുന്നില്ലല്ലോ എന്നോർമ്മ വന്നതു .കാശ് മുഴുവൻ പഴ്സിലാണ് ,ഇന്നത്തെ പുറം ചിലവും സവാരിക്കുള്ള പെട്രോളും എല്ലാം പഴ്സിലുള്ള കാശിനെ ആശ്രയിച്ചാണ് ഇരിക്കുന്നതു .പകൽ അവിടെ കണ്ടു പോകരുതെന്നല്ലേ രമണി ടീച്ചറുടെ ഉഗ്ര ശാസനഃ ,ഇനി ഞാനെങ്ങിനെ എൻറെ പഴ്സ് തിരിച്ചെടുക്കും ഈശ്വരാ .....! രമണി ടീച്ചറുടെ ഉഗ്ഗ്ര ശാസനഃ നോക്കിയിരുന്നാൽ എൻറെ കാര്യങ്ങൾ നടക്കില്ല .എന്തു വന്നാലും അവിടെ പോയി പഴ്സ് തിരിച്ചെടുത്തിട്ടു തന്നേ കാര്യം .ആദ്യം ശ്രീകുമാറിന്റെ കാര്യം ശരിയാക്കാം ,എന്നിട്ടു പോയി പഴ്സ് തിരിച്ചെടുക്കാം എന്നു തീരുമാനിച്ചുറപ്പിച്ചു ഞാൻ ബുള്ളറ്റുമെടുത്ത് ശ്രീകുമാറിന്റെ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു .വീടിന്റെ വാതിൽ തുറന്നതു അവന്റെ ഭാര്യയായിരുന്നു .പതിനാലാം രാവിലെ
💬 Comments
View all comments