0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 357

അവർക്കു കൂടുതലാണ് . അതുകൊണ്ടൊക്കെ തന്നെയാണ് എനിക്കു പത്തു വർഷത്തോളം കാത്തിരിക്കേണ്ടി വന്നതു . സുരേഷേട്ടനെക്കാൻ എട്ടു വയസ്സു അവർ മൂത്തതായതു കൊണ്ടു അതിന്റെയൊരു ഡോമിനേഷൻ അവർ എപ്പോഴും ആ വീട്ടിൽ പുലർത്തിയിരുന്നു .പലപ്പോഴും നളിനി ചേച്ചി രമണി ചേച്ചിയാൽ ഭരിക്കപ്പെട്ടിരുന്നു എന്നാണു എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് .അതിന്റെയൊരു കെറുവു ഇടയ്ക്കൊക്കെ രമണി ചേച്ചി പ്രകടിപ്പിച്ചിരുന്നതു വല്ലപ്പോഴും വീണു കിട്ടുന്ന അവസരങ്ങളിൽ എനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .

കാലങ്ങൾ ഒരു പാടു മുന്നോട്ടുപോയി ഞാൻ വളർന്നു ഒത്ത യുവാവായി ,മുന്നേ പറഞ്ഞതു പോലെ എന്തിലും ഏതിലും നാട്ടിലെ ഒരു നിർണ്ണായക സാന്നിദ്ധ്യമായി കഴിഞ്ഞിരുന്നു .സുരേഷേട്ടൻ നാട്ടിൽ വരുമ്പോഴെല്ലാം എന്നെയും ടീമിനെയും വേണ്ടരീതിയിൽ പരിഗണിക്കാനും സൽക്കരിക്കാനും മറന്നില്ല .രമണി ചേച്ചി വകയിൽ എൻറെ ചിറ്റയായി വരുമ്പോൾ സുരേഷേട്ടൻ മാമനായി വരും .പക്ഷേ ,അദ്ധേഹം ഒരിക്കലും ആ ഒരു ഫോര്മാലിറ്റിയിൽ എന്നോടു പെരുമാറിയിട്ടില്ല ,നല്ലൊരു ഫ്രണ്ടിനെ പോലെ മാത്രമേ സുരേഷേട്ടൻ എന്നോടു ഇടപെട്ടിരുന്നുള്ളൂ .

അങ്ങിനെയിരിക്കെയാണ് .സുരേഷേട്ടൻറെ വീട്ടിൽ രാത്രികളിൽ കള്ളന്മാരുടെ ശല്ല്യം തുടങ്ങുന്നതു .രണ്ടു് മൂന്നു തവണ മോഷണ ശ്രമങ്ങൾ നടന്നപ്പോൾ വീട്ടുകാർ പേടിച്ചു പോയി . സുരേഷേട്ടൻറെ വീടു ഒറ്റപെട്ട ഒരു വിജന പ്രദേശത്താണു സോഫിയയുടെ വീടു അടക്കം വേറെ രണ്ടു വീട്ടുകാർ മാത്രമേ ആ പരിസരത്തുള്ളൂ ..വീട്ടിൽ ആണെങ്കിൽ നളിനി ചേച്ചിയും ,രമണി ചേച്ചിയും പിള്ളേരും പിന്നേ രമണി ചേച്ചിയുടെ ഭർത്താവ് രാഘവ കമ്മളും മാത്രമേ ഉള്ളൂ .രാഘവ കമ്മളിന് ഏകദേശം 60 വയസ്സായി ,പോരാത്തതിനു അന്തി മയങ്ങിയാൽ നിത്യവും മദ്യപാനവും .കമ്മൾ, സുരേഷേട്ടൻ ഇട്ടുകൊടുത്ത ഒരു

💬 Comments

View all comments