0%

Chapter Title : ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ]

Author : kkstories Read All Parts 163

ഗസ്റ്റ് ലക്ച്ചർ

Gust Lecture | Author : Sunny Stephen

നിർത്താതെ വാതിലിനു മുട്ട് കേട്ടാണ് ഉറക്കമുണർന്നത്.അമ്മയാണ്, എണീക്കേണ്ട സമയം കഴിഞ്ഞിട്ടും മൂടി പുതച്ചു കിടന്നുറങ്ങുന്നതിലെ അരിശം മുഴുവൻ അമ്മ വാതിലിൽ തീർക്കുന്നുണ്ട്. "അമ്മെ....., പൊന്നമ്മേ ഞാൻ എണീറ്റോളം. അമ്മ വാതിൽ പൊളിക്കല്ലേ.." ഞാൻ നീട്ടി വിളിച്ചതിനു ശേഷമാണ് വാതിലിനു റസ്റ്റ് കിട്ടിയത്. സമയം 7 മണി കഴിഞ്ഞിരിക്കുന്നു. 6 മണിയുടെ അലാം കേൾക്കാഞ്ഞിട്ടല്ല, ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്, ഇപ്പഴും തോർന്നിട്ടില്ല, അതാണ് എണീക്കാനുള്ള മടി. എനിക്കാണെങ്കിൽ മഴ പ്രാന്ത് ആണ്. മനസ്സില്ല മനസ്സോടെ ഒരുവിധം എണീറ്റ് വാതിൽ തുറന്നു. ഇനീം എണീറ്റില്ലേൽ അച്ഛൻ തിരുമനസ്സ് എന്റെ കാര്യത്തിൽ വല്ല തീരുമാനവും എടുക്കും എന്നുള്ളത് കൊണ്ടാണ് അവസാനം എണീക്കാൻ തന്നെ തീരുമാനിച്ചത്.പ്രഭാത കൃത്ത്യങ്ങൾ ഒക്കെ ഒരു വിധം കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പഴേക്കും അമ്മ തുടങ്ങി.. "ഡാ നീ ഒന്നുമില്ലേലും പിള്ളേരെ പഠിപ്പിക്കുന്ന ഒരു വാധ്യാര് അല്ലെ, പോത്ത് പോലെ ഉറങ്ങികോളും.." "സാർ പള്ളിയുറക്കം കഴിഞ്ഞിറങ്ങിയോ ?" പെങ്ങളുടെ വക.. ഡാ നിന്റെ അനിയൻ വരെ എണീറ്റ് കുളിച്ചു ഇരിപ്പാണ് അമ്മ വീണ്ടും... "ഒന്ന് നിർത്തമ്മേ... ?? ഞാൻ കൈ കൂപ്പി ഇവന്മാർ ഒക്കെ എന്തിനാണാവോ ഇത്രേം നേരത്തെ എണീക്കുന്നത്.ആവി പറക്കുന്ന ചായയും ഇടിയപ്പവും ഒപ്പം മുട്ട റോസ്‌റ്റും കണ്ടാണ് പോയ മൂഡ് തിരിച്ചു കിട്ടിയത്. ഇനിയും നീട്ടാതെ നമുക്ക് പരിചയപ്പെടാം. ഞാൻ സഞ്ജയ് ഹരിശങ്കർ, അച്ഛൻ ഹരിശങ്കർ ഇന്ത്യൻ റയിൽവേയിൽ നിന്നു വിരമിച്ചു ഫുൾ ടൈം കർഷകൻ ആയി കഴിയുന്നു. അമ്മ സവിത ഹരിശങ്കർ,

💬 Comments

View all comments