Chapter Title : ഗതിമാറിയൊഴുകുന്ന നദിപോലെ 1 [സ്പൾബർ]
അടുപ്പമില്ല..
അങ്ങിനെയൊരാൾ ഈ വീട്ടിലുണ്ടെന്ന് അവരും ശ്രദ്ധിക്കാറില്ല.. അവൻ എപ്പോ പോകുന്നെന്നോ, എവിടേക്ക് പോകുന്നെന്നോ, എപ്പോൾ തിരിച്ച് വരുന്നെന്നോ അവരാരും അന്വോഷിക്കാറുമില്ല.. വീട്ടിലും നാട്ടിലും തീർത്തും ഒറ്റപ്പെട്ടാണ് അവന്റെ ജീവിതം’.
അഛന്റെ ഗുണ്ടാ പണിയും, പെങ്ങൻമാരുടെ പുളപ്പും മഹിക്ക് മടുപ്പുളവാക്കുന്ന സംഗതിയായിരുന്നു..എന്നാൽ അവന്റെ പരാതി ആരും മുഖവിലക്കെടുക്കാൻ പോലും തയ്യാറായില്ല.. ഡിഗ്രി വരെ അഛന്റെ ചെലവിൽ പഠിച്ച മഹി പിന്നെ അഛനെ ആശ്രയിക്കാൻ തയ്യാറായില്ല..
അർഹതയില്ലാത്ത പൈസ അനുഭവിക്കാൻ അവന് മനസ് വന്നില്ല.. ഡിഗ്രിക്ക് ശേഷം ഒരു ജോലിയന്വോഷിച്ച് നടന്നെങ്കിലും ഗുണ്ട രവിയുടെ മകനായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അവന് ജോലി കിട്ടിയില്ല..
തീരെ നിവൃത്തിയില്ലാതെ ഒരു ദിവസം അഛന്റെ മുഖത്ത് നോക്കി മഹി പറഞ്ഞു.. ഈ ഗുണ്ടാപണി നിർത്താൻ..രണ്ട് മണിക്കൂർ കഴിഞ്ഞാണ് മഹിക്ക് സംഭവിച്ചതെന്തെന്ന് മനസിലായത്..ഒരു ക്വിന്റലോളം ഭാരമുള്ള അഛന്റെ ഒരൊറ്റയടിക്ക് തന്റെ ബോധം പോയതാണെന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് കണ്ണ് തുറന്നപ്പോഴാണ് മഹിക്ക് മനസിലായത്.. പിന്നെ അവൻ അഛനോടൊന്നും പറയാൻ പോയില്ല..
ചേച്ചിമാരാണെങ്കിലും, അവരുടെ രാത്രി സഞ്ചാരമൊന്ന് കുറക്കാൻ അവൻ പറഞ്ഞെങ്കിലും അവർ പുഛത്തോടെ അവനെ തെറിപറയുകയാണ് ചെയ്തത്.. സ്മിതയുടേയും, നീതുവിന്റെ കറക്കം കൂടുതലും രാത്രിയിലായിരുന്നു.. മാളിലും തീയറ്ററിലും പാതിരാ വരെ അവർ കറങ്ങി നടക്കും..
കുറേ അന്വോഷിച്ച് മഹി ഒരു ജോലി ഒപ്പിച്ചെടുത്തു.. അവന്റെ കൂടെ പഠിച്ച മൂന്ന് പേർ ചേർന്ന് തുടങ്ങിയ ഒരു റെസ്റ്റോറന്റിൽ സപ്ലയറായിട്ട്.. മഹി ഒരു ഗുണ്ടയുടെ മകനാണെന്നതൊന്നും അവർക്ക് വിഷയമായില്ല.. മാത്രമല്ല, അതിലൊരു ബിസിനസ് സാധ്യതയും അവർ കണ്ടു.. രാത്രി പന്ത്രണ്ട് മണി വരെയൊക്കെ തുറക്കുന്ന കടയാണ്.. രാത്രി
💬 Comments
View all comments