0%

Chapter Title : ഗതിമാറിയൊഴുകുന്ന നദിപോലെ 1 [സ്പൾബർ]

Author : Spulber Read All Parts 7.7K

സ്മിതക്ക് നിയന്ത്രണം നഷ്ടപ്പട്ടു.. അവൾ ചാടിയെണീറ്റ് മഹിയുടെ മുമ്പിൽ വന്ന് നിന്ന് ജ്വലിച്ചു..

“എടാ പട്ടീ… സ്വന്തം തന്തയെ കൊന്നവരോട് നന്ദി പറയാൻ നടക്കുന്ന നീയൊരു മകനാണോടാ… പോയി വെട്ടിക്കൊല്ലെടാ ആ നാറികളെ… ഒരുത്തനേയും ബാക്കി വെക്കരുത്… ചെല്ല്… ചെന്ന് കൊന്നിട്ട് വാ… അതാടാ ഒരു മകന്റെ കടമ… അതിന് എന്ത് സഹായം വേണേലും നീ ചോദിച്ചോ…”..

സ്മിത ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ അലറി.. ക്ഷോഭം കൊണ്ടവൾ വിറക്കുന്നുണ്ടായിരുന്നു…

“ഞങ്ങള് രണ്ടും പെണ്ണുങ്ങളാ… ഞങ്ങൾക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്… പക്ഷേ നീയത് ചെയ്യണം… അഛന് വേണ്ടി നീയത് ചെയ്തേ പറ്റൂ…ഒരൊറ്റയെണ്ണത്തിനെ വെറുതെ വിടരുത്…”..

നീതുവും എണീറ്റ് അവന്റടുത്ത് വന്ന് പറഞ്ഞു..രണ്ടാൾക്കും കത്തുന്ന പകയായിരുന്നു.. പ്രതികാരം ചെയ്യാതെ അവരുടെ പകയടങ്ങില്ലായിരുന്നു..

എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് മഹിയൊന്ന് ചിരിച്ചു..ഒരുമാതിരി ആക്കുന്ന ചിരി.. അത് കണ്ട് വിറഞ്ഞ് കയറിയ സ്മിത കടിച്ച് പിടിച്ച് നിന്നു..

“അപ്പോ ചേച്ചിമാര് പറയുന്നത് ഞാൻ പ്രതികാരത്തിന് പോണംന്ന്… അഛനെ കൊന്ന ഒരാളെയും ബാക്കി വെക്കാതെ തീർക്കണമെന്ന്… അല്ലേ… ?”..

രണ്ടാളെയും നോക്കി മഹി ചോദിച്ചു..

“അതെ… നീയത് ചെയ്യണം… ഒന്നിനെയും ബാക്കി വെക്കാതെ തീർക്കണം… നമ്മുടെ അഛന്റെ ആത്മാവിന് ശാന്തി കിട്ടാൻ നീയത് ചെയ്യണം മോനേ…”..

സ്മിതക്ക് അനിയനോട് വല്ലാത്ത സ്നേഹം തോന്നി..

“എന്നാലേ എനിക്ക് മനസില്ല… കണ്ടവരുടെ കൈ കൊണ്ട് ചാവാൻ എനിക്ക് മനസില്ലെന്ന്… ആത്മാവിന് ശാന്തി കിട്ടാൻ പുണ്യാത്മാവല്ലേ അയാള്… ?. പലരേയും കൊന്ന് തള്ളിയതല്ലേ… അയാളൊക്കെ ഇങ്ങിനെയേ ചാവൂ… അയാള് ചത്തതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാ… പിന്നെ ചേച്ചി പറഞ്ഞല്ലോ

💬 Comments

View all comments