Chapter Title : ഗതിമാറിയൊഴുകുന്ന നദിപോലെ 1 [സ്പൾബർ]
മകന്റെ കടമ… ആ കടമ ചെയ്യാൻ ഞാനൊന്ന് ശ്രമിച്ചതാ… ഈ പണിയൊക്കെ നിർത്താൻ ഒരു മകന്റെ കടമയെന്ന നിലക്ക് ഞാനഛനോടൊന്ന് പറഞ്ഞ് പോയി… ഒരൊറ്റയടിക്ക് രണ്ട് മണിക്കൂറ് കഴിഞ്ഞാ എനിക്ക് ബോധം വീണത്… അഛനെ തിരുത്താനാ ഞാൻ നോക്കിയത്… അത് കൊണ്ട് ഈ കാര്യവും പറഞ്ഞ് ചേച്ചിമാർ എന്റെ പിന്നാലെ വരണ്ട… പ്രതികാരം ചെയ്യാൻ എനിക്ക് താൽപര്യമില്ല… “..
മഹി വെട്ടിത്തിരിഞ്ഞ് അവന്റെ മുറിയിലേക്ക് കയറിപ്പോയി.. വലിയ ശബ്ദത്തോടെ അവൻ വാതിൽ വലിച്ചടച്ചു..
✍️… രാത്രി ബെഡിൽ മലർന്ന് കിടന്ന് സ്മിത കുറേ ആലോചിച്ചു.. പ്രതികാരം അവളുടെയുള്ളിൽ കത്തിയാളുകയാണ്.. സ്നേഹ നിധിയായ തന്റഛനെ കൊന്നവരോട് പകരം ചോദിക്കാതെ തന്റെ പകയടങ്ങില്ലെന്ന് അവൾക്ക് ബോധ്യമായി.. പക്ഷേ, അതിന് മുന്നിൽ നിൽക്കേണ്ടവൻ ചങ്കൂറ്റമില്ലാത്തവനായിപ്പോയി.. താനൊരാണായിരുന്നെങ്കിൽ അതിൽ ഒരെണ്ണം പോലും ഇപ്പോ ബാക്കി കാണില്ലായിരുന്നു..
അഛനെപ്പോലെത്തന്നെ നല്ല കരുത്തനാണ് മഹിയും..എന്നിട്ടും അവൻ പറഞ്ഞതെന്താണ്.. അഛൻ ചത്തതിൽ ഏറ്റവും സന്തോഷം അവനാണെന്ന്.. ചെറ്റ.. സ്വന്തം അഛനെ കൊന്നവർ മുന്നിലൂടെ നടന്നിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ഇവൻ അഛന്റെ മകൻ തന്നെയാണോ..?..
പക്ഷേ,തനിക്ക് നോക്കി നിൽക്കാനാവില്ല.. താൻ പ്രതികാരം ചെയ്യും..അതിന് ഏത് വഴിയും സ്വീകരിക്കും.. സ്മിത ഉറച്ച തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു..
പക്ഷേ, അവൾക്കുറങ്ങാനായില്ല..മറ്റൊരു ചിന്ത അവളുടെ ഉറക്കം നഷ്ടപ്പെടുത്തി.. അഛൻ ഓടിനടന്ന് തനിക്കായി വിവാഹാലോചന നടത്തിയിരുന്നു.. ഒന്ന് പോലും നടന്നില്ലെങ്കിലും അഛൻ അതിനായി നന്നായി ശ്രമിച്ചിരുന്നു.. ഇനിയാര് തനിക്ക് വേണ്ടി വിവാഹാലോചന നടത്തും..?.അഛൻ ചത്തതിൽ സന്തോഷിക്കുന്ന അനിയനോ… ?.
വയസ് മുപ്പത് തികഞ്ഞു..ഇനിയെന്ന്… ?.പത്ത് പന്ത്രണ്ട് വർഷമായി സ്വപ്നം കാണുകയാണ്.. ഇന്ന് നടക്കും നാളെ
💬 Comments
View all comments