Chapter Title : ഗൗരീനാദം 2 [അണലി]
മീറ്റിംഗിന് ഒരിക്കലും അച്ഛനെ പോലും കൊണ്ടുപോകാൻ സാധിക്കാത്ത എന്നും അമ്മക്ക് ഒപ്പം ബസ്സിന് പോകേണ്ടി വന്ന എനിക്ക് അതൊരു പുതിയ അനുഭവം ആരുന്നു.
അവൻ അടിച്ചിട്ടുള്ളത് കൊണ്ട് വരുന്നില്ലെന്നും, അനിയത്തിയുടെ പേര് ജെന എന്നാണെന്നും പറഞ്ഞു.
ഞാൻ ഇറങ്ങി സ്കൂളിന്റെ മെയിൻ ബിൽഡിങ്ങിലേക്ക് നടന്നു. അവിടെ എന്തോ പറഞ്ഞു നിന്ന രണ്ട് പിള്ളേരോട് ചോദിച്ചു
'9തിൽ പഠിക്കുന്ന ജെന ജെയിംസ് '
അവർ ഒരു മുറി ചൂണ്ടി കാണിച്ചു.
അതിന് മുന്നിൽ നല്ല ആൾക്കൂട്ടം...
ഞാൻ അവിടെ ചെന്നപ്പോൾ ഒരു പെൺകുട്ടി നിന്ന് കരയുന്നു....
കാണാൻ നല്ല സുന്ദരി കുട്ടി...
അവൾക്കു അഭിമുകമായി ഒരു ടീച്ചറും ചെറുക്കനും നില്കുന്നു.... ടീച്ചർ എന്തെക്കെയോ അവനോടു കയർത്തു സംസാരിക്കുന്നുണ്ട്.
ക്ലാസ്സിനു ഫ്രന്റിൽ കൂടി നിന്ന പിള്ളേരോട് ഞാൻ ചോദിച്ചു 'എന്താ സംഭവം'.
'സൂരജ് ജനയുടെ കൈയിൽ കേറി പിടിച്ചു' അവിടെ നിന്ന ഒരു പെണ്ണ് എന്നോട് പറഞ്ഞു . ഞാൻ ടീച്ചർ സംസാരിക്കുന്ന ചെക്കനെ ചൂണ്ടി ചോദിച്ചു
'അവൻ ആണോ ഈ സൂരജ് '
'ആം ' ആരോ ഉത്തരം തന്നു.
ഞാൻ ആ ക്ലാസ്സിന്റെ ഉള്ളിൽ കേറിയപ്പോൾ ടീച്ചറും, ആ പൈയനും എന്നെ നോക്കി, ഇവൻ ആരാ എന്ന് അവരുടെ മുഖത്തു നിന്ന് വായിക്കാമായിരുന്നു...
'ജെന വാ പോകാം, റുബൻ വണ്ടിയിൽ ഉണ്ട്' ഞാൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുയർത്തി എന്നെ നോക്കി. കരഞ്ഞു കവിൾ എക്കെ ചുമ്മനിരിക്കുന്നു, കണ്മഷി ഒലിച്ചു ഇറങ്ങി അവളുടെ വെളുത്ത കവിൾ തടം കറപ്പിച്ചിരിക്കുന്നു...
ജെയിംസ് സാമൂയൽ കരുവാകാപ്പന്റെ മകൾ എൻറെ മുന്നിൽ
💬 Comments
View all comments