0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 701
സരിത ചേച്ചിടെ കെട്ടിയോൻ മരിച്ചില്ലെ ' ഷൈജു ചേട്ടൻ തലയിൽ കെട്ടിയിരുന്ന തോർത്ത്‌ എടുത്ത് കഷത്തിൽ വെച്ച് പറഞ്ഞു.. ' ആ.. തൂങ്ങി ചത്തു ' അപ്പൻ വായിൽ കിടന്ന മുറുക്കാൻ മിറ്റത്തോട്ടു നീട്ടി തുപ്പി കൊണ്ട് പറഞ്ഞു.. 'എന്ത് ചെയ്യണം എന്ന് അവര് ചോദിക്കുന്നു ' ഷൈജു ചേട്ടൻ പറഞ്ഞു.. ' ശവം സാധാരണ ചെയുന്ന പോലെ കൊണ്ടുപോയി കുഴിച്ചിടുവോ, കത്തിക്കുകയോ ചെയ്.. അല്ലാതെ പുഴുങ്ങി തിന്നാൻ ഒന്നും കൊള്ളില്ലല്ലോ ' അപ്പൻ വെളിയിൽ ഒരു ചെരുവത്തിൽ ഇരുന്ന വെള്ളം എടുത്ത് മുഖം കഴുകി, തിരിഞ്ഞു നിന്ന് മുണ്ട് മടക്കി കുത്തി പറഞ്ഞു.. 'ആ ഔട്ട്‌ ഹൗസിനു പുറകിൽ നിക്കുന്ന മാവ് വെട്ടിക്കോട്ടെ എന്ന് ചോദിച്ചു ' ഷൈജു ചേട്ടൻ ഉച്ച താഴ്ത്തി ചോദിച്ചു.. അപ്പൻ പോക്കെറ്റിൽ കിടന്ന കീ എടുത്ത് പജേരോടെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു 'അവര് കൊണ്ടുവന്ന മാവ് ആണോ ' 'അല്ല ' ഷൈജു ചേട്ടൻ പറഞ്ഞു.. 'എങ്കിൽ വെട്ടണ്ട ' അപ്പൻ വണ്ടിയുടെ ഡോർ തുറന്ന് പിടിച്ചു പറഞ്ഞു.. ' ദഹിപ്പിക്കാൻ... ' ഷൈജു ചേട്ടൻ അപ്പന്റെ അടുത്തോട്ടു നടന്നു.. 'ദഹിപ്പിക്കാൻ അവർക്കു മാവ് വേണം എന്ന് അത്ര നിർബന്ധം ആണേൽ കൃഷി ഭവനിൽ മാവിന്റെ തൈ കൊടുക്കുന്നുണ്ട്, ഒരെണ്ണം വാങ്ങി നാട്ടിട്ടു വലുതാകുമ്പോൾ ശവം കത്തിച്ചാൽ മതി ' അതും പറഞ്ഞ് അപ്പൻ വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി.. ' ഈ അപ്പന് എന്തിന്റെ സൂക്കേട് ആണ്, ഇവിടെ കാക്ക തൊള്ളായിരം മാവുണ്ട്, നിങ്ങള്

💬 Comments

View all comments