Chapter Title : ഗൗരീനാദം 5 [അണലി]
ഏത്തക്ക ചിപ്സും കൊണ്ട് എൻറെ ഗൗരിയും വന്നു, അവൾ ഒന്ന് എന്നെ നോക്കിയിട്ട് ചിപ്സ് എൻറെ ഇലയുടെ ഒരു അരികിൽ വെച്ച് മുന്നോട്ടു നീങ്ങി..
സിയാസ് എൻറെ ഇലയിലോട്ടു നോക്കി , കാര്യം പെട്ടന്ന് തന്നെ എനിക്ക് കത്തി..
എൻറെ ഇലയിൽ ബാക്കി എല്ലാവർക്കും കൊടുത്തത്തിലും കൂടുതൽ ഏത്തക്ക ചിപ്സ് കിടപ്പുണ്ട്, പക്ഷെ ഞാൻ ഏത്തക്ക ചിപ്സ് തിന്നതില്ല... പുല്ല് അവൾ വെല്ലോം ചക്കരപേരട്ടി വിളമ്പിയാൽ മതിയാരുന്നു എന്നോർത്ത് ഞാൻ എൻറെ പ്രിയംവത നല്കിയ ഏത്തക്ക ചിപ്പസ് വാരി സിയാസിന്റെ ഇലയിൽ ഇട്ടു.
അവൾ അത് കണ്ടു, അവളുടെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു എന്ന് തോനുന്നു... ദൈവമേ ഞാൻ എങ്ങനാണ് ഇതൊന്നു ഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നെ.. എനിക്ക് ഏത്തക്ക ചിപ്സ് ഇഷ്ടം ഇല്ല കൊച്ചേ...
ദിവസങ്ങൾ കടന്നു പോയി...
ഒരു തണുപ്പുള്ള സന്ധ്യക്ക് 2 ചെറുത് വീശി കട്ടിലിൽ ഹെഡ് ഫോണും വെച്ച് പാട്ടും കേട്ടു കിടന്നപ്പോൾ ആണ് ജനയുടെ കാൾ വന്നത്.. ഞാൻ എടുത്തു..
'ഏട്ടൻ പെട്ടന്ന് താഴോട്ട് വന്നേ '..
അതും പറഞ്ഞു കാൾ കട്ട് ആയി..
ഞാൻ മെല്ലെ ചാടി തുള്ളി രണ്ടാം നില എത്തിയപ്പോൾ അച്ഛന്റെ സ്വരം കേൾക്കാം.
ഇറങ്ങി ചെന്ന ഞാൻ കണ്ടത് മഴയിൽ കുളിച്ചു നിൽക്കുന്ന ഗൗരിയേം, അവളുടെ അമ്മയെയും ആണ്.
'മൊതലാളി ഞങ്ങള് വേറേ ആരോട് സഹായം ചോദിക്കാനാ ' അവളുടെ അമ്മ പറഞ്ഞു കണ്ണ് സാരി തുമ്പിൽ തുടച്ചു..
'സഹായിക്കാൻ ആള് ഇല്ലാത്തൊരെ എക്കെ സഹായിക്കാൻ ഞാൻ ആര് ഉടയ തമ്പുരാനോ '
💬 Comments
View all comments