0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 690
അച്ഛൻ ഉറക്കെ ചോദിച്ചു.. ഞാൻ ഹരിത ആന്റിയുടെ ചെവിയിൽ കാര്യം തിരക്കി.. 'പുള്ളികാരിടെ കെട്ടിയോനെ പോലീസ് പിടിച്ചു, എന്തോ പണം തട്ടിച്ചെന്നും പറഞ്ഞു ' ഹരിത ആന്റി മൊഴിഞ്ഞു..
'അയാളെ പോലീസ് ഉപദ്രവിക്കും, എനിക്കും ഇവൾക്കും അതിയാൻ മാത്രമേ ഉള്ളൂ ' അടുത്ത് നിന്ന ഗൗരിയെ ചേർത്ത് പിടിച്ചു അവളുടെ അമ്മ പറഞ്ഞു. ഗൗരി കരയുകയാണ്, അവളുടെ കണ്ണുനീർ എൻറെ ഹൃദയത്തിൽ ആസിഡ് മഴ പോലെ വീഴുന്നു.. 'പാവങ്ങൾ അല്ലെ ഇച്ചായ, എന്തേലും ചെയ്തു കൊടുക്ക്‌ ' എൻറെ അമ്മ പതുക്കെ പറഞ്ഞു. ' നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചോ? അവളുടെ ഒരു വക്കാലത്തു ' അച്ഛൻ അമ്മയോട് മുഖം കടുപ്പിച്ചു പറഞ്ഞു. 'അച്ഛാ ഒന്ന് സ്റ്റേഷനിലോട്ട് വിളിക്ക് ' ഞാൻ ഇടയിൽ കേറി പറഞ്ഞു.. അപ്പൻ എന്നെ ഒന്ന് നോക്കി ആന്റണി ചേട്ടനോട് പറഞ്ഞു, ' ടാ നിന്റെ കൈയിൽ പുതിയ സി.ഐ ടെ നമ്പർ ഉണ്ടേൽ ഒന്ന് വിളിച്ചു കാര്യം തിരക്ക്' ആന്റണി ചേട്ടൻ ഉടൻ തന്നെ ഫോൺ എടുത്തു വെളിയിലോട്ടു പോയി 2 മിനിറ്റ് കഴിഞ്ഞ് അകത്തു വന്നു പറഞ്ഞു.. ' പണം തട്ടിപ്പ് കേശാ, പലിശ കമ്പിനിയിൽ കാശ് നിഷേപിച്ച കൊറേ പേര് പരാതി നൽകി എന്ന് ' 'മൊതലാളി അദ്ദേഹം അങ്ങനെ ഒന്നും ചെയ്‌വേല, ആരോ ചതിച്ചതാ. എങ്ങേനെലും ഒന്ന് ഇറക്കി തരണം ' അവളുടെ അമ്മ കൈ കൂപ്പി പറഞ്ഞു.. 'പ്ഫാ... കണ്ട കള്ളനും ഇരപക്കും എക്കെ കഞ്ഞി വെക്കൽ ആണല്ലോ എൻറെ പണി' അതും പറഞ്ഞു സോഫയിൽ

💬 Comments

View all comments