0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 692
നിന്ന് ചാടി എഴുനേറ്റ് മുണ്ടും മടക്കി ഉടുത്തു റൂമിലേക്ക്‌ പോയി.. ഞാൻ ഗൗരിയുടെ കണ്ണിൽ ഒന്ന് നോക്കി, അവൾ നിസ്സഹായ നോട്ടം എനിക്ക് സമ്മാനിച്ചു.. ഞാൻ ഓടി അടുക്കളയിൽ പോയി വണ്ടിയുടെ ചാവി എടുത്തു വന്നു, അവർ തിരിച്ചു പോകാൻ തുടങ്ങുവാണ്. ഞാൻ അവരെ വിളിച്ചു വണ്ടിയിൽ കേറ്റി, ഗേറ്റ് കടന്ന് സ്റ്റേഷൻ ലക്ഷ്യം ആക്കി നീങ്ങി.. പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ ആണ് എനിക്ക് സ്വായബോധം വന്നത്, ജെന വിളിച്ചപ്പോൾ ഞാൻ ഫോൺ റൂമിൽ ഇട്ടിട്ടാണ് പോന്നത്.. വേഷം ആണേൽ ഒരു നരച്ച നീല ബനിയനും, ജീൻസ് ത്രീ ഫൗർത്തും, സ്റ്റേഷനിൽ പുതിയ സി.ഐ ആണ്. ഞങ്ങൾ സ്റ്റേഷനിൽ എത്തി, അകത്തു കേറി ആദ്യം കണ്ട പോലീസ് കാരനോട് സി.ഐ യുടെ റൂം ചോദിച്ചു. ഒരു ക്യാബിൻ കാണിച്ച് കാര്യം തിരക്കി എങ്കിലും ഒന്നും പറയാതെ ഞാൻ ക്യാബിനിൽ ചെന്നു. ഫോണിൽ യൂ ട്യൂബ് വീഡിയോ കണ്ടു കൊണ്ടിരുന്ന പുള്ളി വീഡിയോ പോസ് ചെയ്ത ശേഷം എന്നെ നോക്കി.. 'ഞങ്ങൾ ആ പണ തട്ടിപ്പ് കേശിൽ പിടിച്ച ആളെ കൊണ്ടു പോകാൻ വന്നതാ ' ഞാൻ പറഞ്ഞു. പുള്ളി എന്നെ ഒന്ന് അടു മുടി നോക്കി തൊപ്പി എടുത്ത് വെച്ചു ചോദിച്ചു 'ഇത് നിന്റെ അമ്മായി അച്ഛന്റെ തറവാട് ആണെന്ന് വിചാരിച്ചോ' 'ഞാൻ കൊണ്ടേ പോകാത്തൊള്ളൂ ' ഞാൻ പറഞ്ഞു.. ' നീ കൊണ്ടിട്ടെ പോകാത്തൊള്ളൂ ' പുള്ളി എഴുനേറ്റു മേശയിൽ ഇടിച്ചു കൊണ്ടു പറഞ്ഞു.. ഉച്ച കേട്ട് ഒരു പോലീസുകാരൻ ഓടി വന്നു. എന്നെ ഒന്ന്

💬 Comments

View all comments