0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 694
നോക്കിയിട്ട് അയാൾ ഓടി പോയി സി.ഐ ടെ അടുത്ത് എന്തോ പറഞ്ഞു. സി.ഐ തൊപ്പി ഊഴി വെച്ചിട്ട് എൻറെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു.. 'ജെയിംസ് സാമൂൽ സാറിന്റെ മോൻ ആണല്ലേ '. ' ജെയിംസ് സാമൂൽ എൻറെ അപ്പനാ ' ഞാൻ പുള്ളിയെ നോക്കി പറഞ്ഞു.. ' ഉഷിരൻ തന്നെ, അല്ലേലും പുലി മടയിൽ പൂച്ച കുട്ടി പിറകില്ലല്ലോ ' അതും പറഞ്ഞ് പുള്ളി എൻറെ തോളിൽ കൈ ഇട്ടു ക്യാബിനു വെളിയിൽ എത്തി. കണക്കു എഴുതുന്ന ആളെ നോക്കി എൻറെ തോളിൽ ഒന്ന് തട്ടി പറഞ്ഞു
' ഇവന്റെ അച്ഛനെ അറിയില്ലേ, ജെയിംസ് സാമൂൽ കരുവാകാപ്പൻ... പണ്ട് എം.ൽ.എ സീറ്റിനു മത്സരിച്ചപ്പോൾ വെറും 1300 വോട്ടിനല്ലേ ഇവുടുത്തെ എരപ്പാളികൾ പുള്ളിയെ തോൽപിച്ചേ ' അത് പറഞ്ഞു പുള്ളി സെൽ തുറന്നു. ഗൗരിയുടെ അച്ഛൻ ഒരു ട്രൗസർ മാത്രം ഇട്ട് നില്കുവാണ്, ഞങ്ങളെ കണ്ടപ്പോൾ ആ മനുഷ്യന്റെ കണ്ണ് നിറഞ്ഞു ഒഴുകി.. പോലീസുകാർ നല്ലപോലെ ഉപദ്രവിച്ചെന്നു ദേഹത്തെ പാടുകൾ കാണുമ്പോൾ അറിയാം. ഗൗരിയുടെ അമ്മ അവളുടെ അച്ഛനെ പിടിച്ചു വെളിയിലോട്ടു നടന്നു.. ' അന്നു ജെയിംസ് സാമൂൽ സാർ ജയിച്ചിരുന്നേൽ ഇപ്പോൾ കേരളം ഭരിക്കേണ്ട ആളാ ' പുള്ളി അത് പറഞ്ഞ് ഒന്ന് ചിരിച്ചു.. 'കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം ' എന്ന് പറഞ്ഞ് ഞാൻ സ്റ്റേഷന് വെളിയിൽ എത്തി. ഞാൻ പുറത്തു എത്തിയപ്പോൾ ഗൗരി കഴഞ്ഞു കൊണ്ട് എൻറെ അടുത്ത് വന്നു പറഞ്ഞു 'എങ്ങനെയാ നന്ദി പറയണ്ടേ എന്ന് എനിക്ക് അറിയില്ല ' 'എന്തിന് '

💬 Comments

View all comments