Chapter Title : ഗൗരീനാദം 5 [അണലി]
ഞാൻ ചെറിയ ചിരി തൂകി ചോദിച്ചു..
'എനിക്ക് വേണ്ടി.. ' അവൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഇടക്ക് കേറി പറഞ്ഞു..
'നിനക്ക് വേണ്ടി അല്ല ഗൗരി, എനിക്ക് വേണ്ടി ആണ് ഞാൻ ഇത് ചെയ്തത്, നീ എൻറെ ജീവൻ ആണ് '.
അവൾ ഒന്നും പറയാതെ പോയി വണ്ടിയിൽ കേറി..
ഞാൻ അവരെ വീട്ടിൽ കൊണ്ടുപോയി വിട്ടു.. അവൾ ഇറങ്ങി പോയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കും എന്ന് ഞാൻ പ്രീതീക്സിച്ചു പക്ഷെ ഒന്നും നടന്നില്ല..
വീട്ടിൽ ചെന്നപ്പോൾ അപ്പൻ ഒന്നും പറഞ്ഞില്ല, തെളിച്ചു പറഞ്ഞാൽ മൈൻഡ് പോലും ചെയ്തില്ല.
ഞാൻ സ്റ്റെപ് കേറാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു ' ഡേൻ വിളിച്ചാരുന്നു, അവനു പനി ആണ് നീ ചെന്ന് ഇങ്ങു കൊണ്ടുപോരെ '..
ഡേൻ ജെയിംസ്, എൻറെ അനിയൻ അവൻ ഇപ്പോൾ പ്ലസ് വൺ ഇൽ പഠിക്കുന്നു... പനി ഒന്നും അല്ല, വീട്ടിൽ വന്നിട്ട് കൊറേ ഏറ നാൾ ആയി അതിന്റെ സൂക്കേട് ആണ്.
എൻറെ സഹോദരങ്ങളിൽ ഏറ്റവും ഇഷ്ടവും എനിക്ക് അവനെ ആണ്.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ വണ്ടി എടുത്ത് ഇറങ്ങി, ലഞ്ച് ബ്രേക്ക് ആയപ്പോൾ ഞാൻ അവന്റെ സ്കൂളിൽ ചെന്നു.
അവനെ തപ്പി നടന്നപ്പോൾ ആണ് പുറകിൽ നിന്ന് ഒരു കൈ വന്നു തോളിൽ വീണത്.
'എന്റെ ചേട്ടായി, കൊള്ളാവുന്ന പിള്ളേര് ഒന്നും ഇല്ല... ഈ കടാപ്പുറത്തു കൊണ്ട് സ്കൂളിൽ ചേർത്തിട്ടു മൊത്തം എന്തോ മീൻകാരി പെണ്ണുങ്ങളെ പോലെ ഉണ്ട് '
ഡേൻ ആണ്.
ഞാൻ അവനെ വിളിച്ചു കാറിന്റെ അടുത്തോട്ടു
💬 Comments
View all comments