0%

Chapter Title : ഗൗരീനാദം 6 [അണലി]

Author : അണലി Read All Parts 608
കിടന്ന് ഉറങ്ങാൻ നോക്ക് ' ജെന ഗൗരിയെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു..
ഗൗരി കൈയിൽ ഇരുന്ന തർക്കി തലയിൽ കെട്ടികൊണ്ട് റൂമിനു വെളിയിൽ പോയി.. ഉറക്കം എൻറെ അടുത്ത് പോലും വരാത്ത ഒരു രാത്രി ആയിരുന്നു അത്.. കെട്ടു പൊട്ടിയ പട്ടം പോലെ ഞാൻ ആ റൂമിന്റെ ചുറ്റും നടന്നു.. രാവിലെ തന്നെ ഞാൻ മലബാറിനു തിരിച്ചു, അവർ ബസ്സ് കേറി നാടിലോട്ടു തിരിച്ചപ്പോൾ എന്നെ വിളിച്ചു.. 1 മാസം മലബാർ നിൽക്കുമ്പോൾ എല്ലാം എൻറെ മനസ്സിൽ മുഴുവൻ എൻറെ പെണ്ണാരുന്നു, പഠിച്ച പണി പതിനെട്ടും നോക്കി എങ്കിലും നാട്ടിൽ ചെല്ലാൻ അപ്പൻ സമ്മതിച്ചില്ല.. അവസാന 2 ദിവസമായി ഞാൻ വിളിച്ചിട്ട് ഗൗരി ഫോൺ ആൻസർ ചെയുന്നും ഇല്ലാ.. ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ ജനയുടെ 3 മിസ്സ്ഡ് കാൾ കണ്ടു ഒരു മെസ്സേജും. 'ദൈവമേ ഇത് വെല്ലോം കുരിശും ആവും ' ആദ്മഗതം പറഞ്ഞു ഞാൻ മെസ്സേജ് ഓപ്പൺ ആക്കി.. 'ചേട്ടായി നിങ്ങളുടെ കാര്യം അപ്പൻ അറിഞ്ഞു, തിരിച്ചു പെട്ടന്ന് വാ'. മെസ്സേജ് കണ്ടപ്പോൾ എൻറെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. ഇവിടെ ധൈര്യം കാണിക്കണം എന്ന് എൻറെ മനസ്സ് പറഞ്ഞു.. ഞാൻ നേരെ നാടിലോട്ടു വിട്ടു. വ്യക്തമായ ഒരു പ്ലാൻ ഉണ്ടാരുന്നു എൻറെ ഉള്ളിൽ. അപ്പൻ അറിഞ്ഞ സ്ഥിതിക്ക് ഇനി അവിടെ നില്കുന്നത് ഗൗരിക്ക് ആപത്ത് ആണ്. വീട്ടിൽ ചെല്ലുമ്പോൾ കൊറേ നാടകിയ രംഗങ്ങൾ കാണും, ജീവൻ നഷ്ടപെടാതെ അവിടെ നിന്നും സർട്ടിഫിക്കറ്റ് എല്ലാം എടുത്ത് ഇറങ്ങി ഗൗരിയേം കൂട്ടി വാഗമൺ വഴി

💬 Comments

View all comments