Chapter Title : ഗൗരീനാദം 6 [അണലി]
എറണാകുളം എത്തുകാ ..
അപ്പന്റെ വിഹാര കേന്ദ്രങ്ങളായ കട്ടപ്പന, കുമിളി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവടങ്ങൾ ഒഴുവാക്കി വേണം പോകാൻ..
എറണാകുളത്തു നിന്നും ട്രെയിൻ കേറി ബാംഗ്ലൂർ ചെല്ലുക, അവിടെ എൻറെ കൂടെ കോളേജിൽ പഠിച്ച കൊറേ സുഹൃത്തുക്കൾ ഉണ്ട്...
അവരുടെ സഹായത്തോടെ അവിടെ നിന്ന് ഒരു വിസിറ്റിംഗ് വിസയും, എയർ ടിക്കറ്റും സങ്കടിപ്പിച്ചു വേറെ ഏതേലും രാജ്യത്തു പോയി ഒരു ജോലി ഒപ്പിക്കണം..
പക്ഷെ ബാംഗ്ലൂർ ദൂരം പോരാ എന്ന തോന്നൽ ആണ് എന്നെ സഞ്ജീവ് നിർവാൻ എന്ന സുഹൃത്തിന്റെ കാര്യം ഓർമിപ്പിച്ചതു... അവന്റെ അച്ഛൻ ആസ്സാമിലെ പതർക്കാണ്ടി എന്ന സ്ഥലത്തെ എം.ൽ.എ ആണ്..
ഞാൻ അവനെ വിളിച്ചു ചോദിച്ചപ്പോൾ അവൻ ഫുൾ സപ്പോർട്ട്.
എങ്കിൽ ഇത് തന്നെ പ്ലാൻ.
ഞാൻ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ സോഫയിൽ പത്രം നോക്കി ഇരുപ്പുണ്ട്, അടുത്ത് നിൽക്കുന്ന ആന്റണി ചേട്ടന്റെ മുഖത്തും, കോണി പടിയിൽ ചാരി നിൽക്കുന്ന സിയാസിന്റെ മുഖത്തും ഒരു ആശങ്ക ഞാൻ കണ്ടു..
ഞാൻ ഒന്നും മിണ്ടാതെ റൂമിൽ ചെന്ന് എൻറെ സർട്ടിഫിക്കറ്റ്, ആധാർ എല്ലാം ഒരു ഫയലിൽ ആക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പട്ടി കൂടിന്റെ മുകളിലേക്കു എറിഞ്ഞു.
ഞാൻ വീണ്ടും വീണ്ടും ഗൗരിയെ വിളിച്ചെന്ക്കിലും ഫോൺ എടുക്കുന്നില്ല..
എൻറെ ഉള്ളിൽ കടന്ന് കേറാൻ നോക്കിയ ഭയത്തെ ഞാൻ തടഞ്ഞു നിർത്താൻ ആവതു ശ്രെമിച്ചു..
തുടരും..
💬 Comments
View all comments