Chapter Title : ഗൗരീനാദം 7 [അണലി]
ഒന്നും നടന്നില്ല.. വീണ്ടും വീണ്ടും ഞാൻ ആ ഡോറിനെ പ്രെഹരിച്ചു..
അവൻ വീഴുനില്ല, എന്നെ പുച്ഛിച്ചു അവൻ അവിടെ തന്നെ നിൽക്കുന്നു..
ഞാൻ സർവ്വ ശക്തിയും എടുത്ത് വീണ്ടും ചവിട്ടി, ഒരു വിമ്മിഷ്ട ശബ്ദത്തോടെ കതകു തുറന്നു..
ഞാൻ സ്റ്റെപ്പുകൾ ഓടി ഇറങ്ങി, ജെന ഓടി വന്ന് എൻറെ കൈയിൽ ഒരു തുണ്ട് പേപ്പർ വെച്ച് തന്നു, ഞാൻ അത് പോക്കറ്റിൽ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..
ഞാൻ വീണ്ടും സ്റ്റെപ് ഇറങ്ങി താഴെ ചെന്നു..
അപ്പൻ ഓടി വന്ന് എൻറെ കോളരറിൽ പിടിച്ച് അരയിൽ നിന്ന് ഒരു ഹാൻഡ് ഗൺ ഊരി എൻറെ നെറ്റിക്ക് നേരെ വെച്ചു
'എന്നെ തോല്പിക്കാൻ ആണ് പുറപ്പാട് എങ്കിൽ രണ്ടിനേം കൊന്ന് കളയും ' അപ്പന്റെ കൈ വിറക്കുന്നുണ്ട്..
ഞാൻ തോക്ക് തട്ടി മാറ്റി മുന്നോട്ട് നടന്നു.
വീട്ടിൽ നിന്ന് ഇറങ്ങി ചന്ദ്രൻ തന്ന നേരിയ വെളിച്ചത്തിൽ ഞാൻ നേരെത്തെ വലിച്ചു എറിഞ്ഞ ഫയൽ തപ്പി എടുത്തു ഗൗരിയുടെ വീട്ടിലേക്ക് നടന്നു. സിയാസും ആന്റണി ചേട്ടനും അല്പ ദൂരം എൻറെ പുറക്കെ വന്നു.
അവിടെ എത്തിയപ്പോൾ ഞാൻ ഡോറിൽ തട്ടി..
സരിത ആന്റി വന്ന് ഡോർ തുറന്നു..
'എന്താ കുഞ്ഞേ ഈ നേരത്ത് ' ഉറക്ക ഷീണത്തിൽ തന്നെ അവർ മൊഴിഞ്ഞു..
'ഗൗരി എന്തിയെ ' ഞാൻ കിതപ്പു മറികടക്കാൻ ബുദ്ധിമുട്ടി പറഞ്ഞു..
അമ്മയുടെ പുറകിലായി ഗൗരി വന്ന് നിന്നപ്പോൾ എൻറെ ഉള്ളിൽ കൊറേ നേരമായി ഉണ്ടായിരുന്ന പേടി എല്ലാം പോയി.. അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നു, അവൾ
💬 Comments
View all comments