0%

Chapter Title : ഗൗരീനാദം 7 [അണലി]

Author : അണലി Read All Parts 562
കണ്ണുകൾ ഒന്ന് തുടച്ചു.. 'അപ്പൻ എല്ലാം അറിഞ്ഞു.. വാ നമ്മക്ക് പോകാം ' ഞാൻ അവളോട് പറഞ്ഞു.. 'എവിടെ? ' അവൾ ചോദിച്ചു. 'അതെക്കെ ഞാൻ ശരിയാക്കി വെച്ചിട്ടുണ്ട്.. നീ വാ, നമ്മക്ക് പോയി കല്യാണം കഴിക്കാം, ഇവിടെ നിന്നാൽ അതൊന്നും നടക്കില്ല ' ഞാൻ ഒറ്റ ശ്വാസത്തിൽ ആവേശത്തിൽ പറഞ്ഞു തീർത്തു.. ഞാൻ ഏറെ ആഗ്രഹിച്ച നാൾ ആണ് ഇത് എൻറെ ഗൗരി എൻറെ മാത്രം ആകുന്ന ദിവസം. 'ഞാൻ വരുന്നില്ല ' അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ കൂടി ഒരു കുന്തം കുത്തി ഇറക്കുന്ന പോലെ തോന്നി.. ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ? അല്ലാ അവൾ വെക്തമായി തന്നെ ആണ് പറഞ്ഞെ... 'അമ്മേടെ കാര്യം ഓർത്തണേൽ നീ പേടിക്കേണ്ട... അമ്മയും വരട്ടെ ' ഞാൻ അവളുടെ കണ്ണിൽ പ്രതിക്ഷയോടെ നോക്കി പറഞ്ഞു.. 'ഏട്ടൻ തിരിച്ചു പൊക്കോ... ഞാൻ വരുന്നില്ല ' അവൾ അതും പറഞ്ഞു അകത്തോട്ടു പോയപ്പോൾ അവളുടെ അമ്മ എന്നെ ഒന്ന് സഹതാപ്പതോടെ നോക്കി കതക്കു അടച്ചു.. എൻറെ നെഞ്ച് വല്ലാതെ വേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല.. ആ വാതിൽക്കൽ ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു, എൻറെ കാലുകൾ തളരുന്ന പോലെ, കൈകൾ വിറക്കുന്നു, കണ്ണുകൾ നിറയുന്നു.. തിരിച്ചു പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു.. ആന്ന് രാത്രി തന്നെ ഞാൻ ഒരു ആലുവ വണ്ടി കേറി... വണ്ടിയുടെ പേര് ഞാൻ വായിച്ചു... ' സീത '.. തനിക്കു വേണ്ടി രാജ്യവും, കുടുംബവും എന്തിന് ഏറെ പറയുന്നു... ജീവൻ പോലും രാവണൻ കളഞ്ഞു

💬 Comments

View all comments