Chapter Title : ഗൗരീനാദം 7 [അണലി]
എന്ന് അറിഞ്ഞപ്പോൾ പതിവൃതയായ സീത ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി കാണുവോ? ഇല്ലാ... പെണ്ണെന്ന വർഗം അങ്ങനെ ആണ്, അവരുടെ ശെരി ലോകത്തിനു തെറ്റായി തോന്നും.... അവരുടെ തെറ്റുകൾ ലോകത്തിനു ശരിയായിയും തോന്നും.
മനസ്സിൽ ഒന്ന് വിചാരിച്ചു, വാക്കുകളിൽ മറ്റൊന്ന് പറഞ്ഞു, പ്രവർത്തിയിൽ വേറൊന്നു ചെയ്യും അവർ.
എൻറെ ഉള്ളിൽ മുഴുവൻ ചോദ്യങ്ങൾ ആയിരുന്നു..
അവൾ എന്താ അങ്ങനെ പറഞ്ഞെ? എൻറെ ഗൗരി ആയിരുന്നല്ലോ? എൻറെ കൂടെ ഒരു ജീവിതം അവൾ ആഗ്രഹിച്ചില്ലേ? എൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ഒറ്റ ദിവസം കൊണ്ട് എൻറെ ജീവിതം മാറി മറഞ്ഞു..
ആലുവ ചെന്ന് ഇറങ്ങിയപ്പോൾ അവിടെ ഒരു റൂം എടുത്തു, എനിക്ക് ഒന്ന് വാ വിട്ട് കരയണമായിരുന്നു..
ഞാൻ വസ്ത്രം എല്ലാം ഊരി എറിഞ്ഞു ജെന തന്ന കത്ത് ഞാൻ അപ്പോളാണ് കാണുന്നത്, കൊറേ ഫോൺ നമ്പേഴ്സ് ആണ് അപ്പന്റേം, അമ്മയുടേം, ഡേവിഡിന്റേം എല്ലാം. ഞാൻ അത് ചുരുട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു..
ഷവർ ഓണാക്കി അവിടെ ഇരുന്ന് മനസ്സ് നിറയെ കരഞ്ഞു..
അവൾ എന്നെ ചതിച്ചു.... വിസമദിച്ച എൻറെ മനസ്സിനെ ഞാൻ അവസാനം പറഞ്ഞ് മനസ്സിലാക്കി..
അവിടെ നിന്നു പതർക്കാണ്ടി എത്തിയതൊന്നും എനിക്ക് ഓർമയില്ല..
സഞ്ജീവ് വണ്ടിയുമായി വന്നു, ഞാൻ കേറിയപ്പോൾ അവൻ ചുറ്റും നോക്കി..
'ആരെയാ നോക്കുന്നെ? ' ഞാൻ ചോദിച്ചു..
'കഥാ നായിക എന്തിയെ ' അവൻ തിരക്കി
'വന്നില്ല ' ഞാൻ എന്നെ തന്നെ പുച്ഛിച്ചു പറഞ്ഞു.
അവന് ഒന്നും മനസ്സിലായില്ല എങ്കിലും വണ്ടി മുന്നോട്ട് എടുത്തു..
അവൻ തന്നെ ആണ് എനിക്ക്
💬 Comments
View all comments