0%

Chapter Title : ഗൗരീനാദം 7 [അണലി]

Author : അണലി Read All Parts 570
നിങ്ങൾ താമസിക്കുന്ന സ്ഥലം ചോദിച്ചു ' 'എന്നിട്ട് ' 'എന്തോ പന്തികേടുണ്ട്, നിങ്ങൾ അവിടെ നിന്ന് പെട്ടന്ന് മാറിക്കോ ' ജെന എന്നെ നോക്കി, അവളുടെ കണ്ണിൽ ഭയം ഉണ്ടെന്നു എനിക്ക് അറിയാം.. ഞങ്ങൾ പെട്ടന്ന് തന്നെ വീട് പൂട്ടി ഇറങ്ങി.. താക്കോൽ വീടിന്റെ കയറ്റു പായുടെ അടിയിൽ ഇട്ടു മുന്നോട്ട് നടന്നു... മഴ നല്ലപോലെ പെയ്യുന്നുണ്ട്, നേരം ഇരുട്ടി.. ഞാൻ ജനയുടെ തോളിൽ കൈ ഇട്ടു ഞങ്ങൾ മുന്നോട്ട് നീങ്ങി.. ബസ്സ് നോക്കി നടന്നപ്പോൾ എൻറെ മുന്നിൽ കൊറേ മോഹങ്ങളും, എൻറെ ജനയോടു ഒത്തുള്ള ജീവിതവും മാത്രമേ ഉണ്ടാരുന്നുള്ളു.. ഞങ്ങളുടെ എതിര് വന്ന് നിന്ന ഒരു വണ്ടിയുടെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം ഞങ്ങളുടെ കണ്ണിൽ തുളഞ്ഞു കേറി, അതിൽ നിന്നു നാല് തടിയന്മാർ ചാടി ഇറങ്ങി.... തിരിഞ്ഞു ഓടാൻ നോക്കി എങ്കിലും, ഞങ്ങളുടെ മുന്നിൽ ഒരു പജെറോ വന്ന് നിന്നു. അത് ആരുടെ വണ്ടി ആണെന്ന് എനിക്ക് അറിയാരുന്നു... പക്ഷെ ഒരു ആശ്വാസം തന്നുകൊണ്ട് അതിന്റെ മുന്നിൽ നിന്ന് ഇറങ്ങിയത് സിയാസ് ആണ്. പക്ഷെ ആ ആശ്വാസം എല്ലാം പുറകിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ പോയി.... 'ശങ്കർ രാജു ' എൻറെ മനസ്സ് മന്ത്രിച്ചു... എൻറെ അച്ഛന്റെ ദേഹത്തു കൂടി ലോറി ഓടിച്ചു കേറ്റിയ ശങ്കർ... ടീവി യിലും പത്രത്തിലും എല്ലാം ഞാൻ കണ്ട ശങ്കർ, അല്പം നര വീണിട്ടുണ്ടെന്ക്കിലും ഞാൻ ആ മുഖം ഒരിക്കലും മറകുകയില്ല.. ആദ്യം വന്ന നാലുപേരും കൂടി എൻറെ കൈയിലും, കാലിലും എല്ലാം പിടിച്ചു നിർത്തി... അവരെ

💬 Comments

View all comments