Chapter Title : ഗൗരീനാദം 8 [അണലി]
അങ്ങനെ പുതിയതായി ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത് 'കൗൺസലിങ് ' എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി...
ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ കിടക്കയിൽ നിന്ന് എണിറ്റു ട്രാക്ക് പാന്റ് മുറുക്കി കെട്ടി ഹാളിലോട്ടു നടന്നു.
ജെസ്സ് ആണ്, കൈയിൽ എന്തോ കവർ, ഹാൻഡ് ബാഗ്, തോളിൽ കാഗരൂ കുഞ്ഞിനെ തൂക്കി ഇട്ടേക്കുന്ന പോലെ ഒരു ചൈൽഡ് ക്യാരിറിൽ ജോർദാൻ കിടക്കുന്നു...
ഞാൻ ചെന്ന് ജോർദനെ എടുത്ത് കതകു തുറന്നു പിടിച്ചു കൊടുത്തു..
ജെസ്സ് അകത്തു കേറി മേശയിൽ ഒരു കവർ വെച്ച് പറഞ്ഞു
' you woke up early today? , I bought snacks.... do you want me to cook something ' ( ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ? ഞാൻ സ്നാക്ക്സ് കൊണ്ടുവന്നിട്ടുണ്ട്... എന്തെങ്കിലും ഉണ്ടാക്കി തരണോ )
'Naah snack's fine, ' ( വേണ്ട.. സ്നാക്സ് മതി ) ഞാൻ ജോർദന്റെ നെറ്റിയിൽ ചുണ്ട് അമർത്തി പറഞ്ഞു.
ജെസ്സ് ഒരു ടർക്കി എടുത്ത് വാഷ് റൂമിൽ കേറിയപ്പോൾ ഞാൻ ജോർദനെ എടുത്ത് കൊണ്ട് മേശയുടെ അടുത്ത് ചെന്നു. അവിടെ ഇരുന്ന ഒരു ചെറിയ കോട്ടൺ തുണി എടുത്ത് അവന്റെ മുഖം തുടച്ചു. ചെക്കന്റെ വായിൽ നിന്ന് എപ്പോഴും തുപ്പൽ ഒലിച്ചു കൊണ്ടിരിക്കും, ഏതു പ്രായത്തിൽ ആണാവോ ഇത് മാറുന്നെ... ജെസ്സ് പറയുന്നത് ഒരു വയസ്സ് കഴിയുമ്പോൾ മാറും എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് 'കൗൺസലിങ് ' എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി...
💬 Comments
View all comments