Chapter Title : ഗൗരീനാദം 8 [അണലി]
' ജെസ്സിക്ക അൽവെസ് 'എന്ന് ആ ജർമ്മൻ പെൺകുട്ടി സ്വയം പരിചയപെടുത്തി.
ഞാൻ എൻറെ പ്രശ്നങ്ങളും, ജീവിതത്തിൽ നടന്നതും എല്ലാം പറഞ്ഞപ്പോൾ ജെസ്സിക്ക അൽവെസിന്റെ കിളി പോയി.
പഠിച്ചു ഇറങ്ങി ഒരു മാസം മാത്രമായ അവൾക്ക് ഞാൻ ഒരു എമണ്ടൻ രോഗി ആയിരുന്നു...
അവൾ പറഞ്ഞത് അനുസരിച്ചാണ് ജിമ്മിൽ ചേർന്നതും, ചെറിയ ചെറിയ പാർട്ടി കളിൽ പങ്കെടുക്കാൻ തുടങ്ങിയതും എല്ലാം...
പോകെ പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി, രണ്ട് വർഷത്തെ ഔറ്റിംഗിന്നും, ഡേറ്റിങ്ങിനും എല്ലാം ഒടുവിൽ ഞാൻ ഒരു മുട്ട് നിലത്ത് കുത്തി ഒരു മോതിരം നീട്ടി ജെസ്സിക്കയെ ജീവിതത്തിലോട്ട് വിളിച്ചപ്പോൾ അവൾ മോതിര വിരൾ നീട്ടി തന്ന് ഇങ്ങു കൂടെ കൂടി.ഞാൻ ജോർദനെ നോക്കി, കറുത്ത മുടിയും കറുത്ത കണ്ണും മാത്രം എൻറെ കൈയിൽ നിന്നും ചെക്കന്നു കിട്ടിയത്... ബാക്കി മുഴുവൻ ജെസ്സ് ഫോട്ടോ കോപ്പി ആണ്. ചുരുണ്ട മുടി അടക്കം, പക്ഷെ അല്പം കഴിയുമ്പോൾ മാത്രമേ മുടി ചുരുണ്ടു ആണോ എന്ന് ശെരിക്കും അറിയത്തൊള്ളൂ എന്നാണ് എല്ലാരും പറഞ്ഞെ..
കുളിച്ചു ഇറങ്ങി ഒരു കറുപ്പ് സ്ലീവ് ലെസ്സ് ബനിയനും, കറുത്ത ട്രൗസറും ഇട്ട് ജെസ്സ് അടുക്കളയിലേക്ക് പോയി....
എൻറെ ട്രൗസർ ആണ് അത് എന്ന് ഓർത്തപ്പോൾ ഒരു ചിരി എന്നിൽ പൊട്ടി...
ഞാൻ കട്ടിലിൽ വീണ്ടും പോയി കിടന്ന് ജോർദനെ നെഞ്ചിൽ കിടത്തി ഫോണിൽ പണിയാൻ തുടങ്ങി... റിസ്ക് ആണ്, നെഞ്ചിൽ കിടന്നാൽ ഉടനെ ചെക്കന്നു മുള്ളണം... അഹ് മുള്ളിയാൽ മുള്ളട്ടു, സ്വന്തം അപ്പന്റെ നെഞ്ചിൽ അല്ലെ അവൻ മുള്ളുന്നത്.
ഡേവിഡിന്റെ കൊറേ
💬 Comments
View all comments