Chapter Title : ഗൗരീനാദം 9 [അണലി]
വിളിക്കുന്ന പോലെ തോന്നും... പക്ഷെ ഏട്ടന് ഞാൻ കരുതി വെച്ച സമ്മാനം നൽകാതെ ഞാൻ വരില്ല.. '
എന്റെ ഉള്ള് തണുപ്പിക്കാൻ എന്നോണം ഒരു ചെറിയ മഴ പെയ്യാൻ തുടങ്ങി... പക്ഷെ അതിന് അറിയില്ലല്ലോ മുറിവുകൾ വീണു ഉരുകുന്ന എന്റെ ഉള്ളിലെ വേദന..
23 ജൂൺ 2018
' ഇന്ന് എന്റെ പിറന്നാൾ ആണ്, ഒരു പക്ഷെ എന്റെ അവസാനത്തെ പിറന്നാൾ.... അത് എന്റെ ഏട്ടന്റെ കൂടെ ആരുന്നു എങ്കിൽ എന്ന് ഞാൻ ചുമ്മാ ആഗ്രഹിച്ചു പോകുന്നു...
ഏട്ടൻ ജർമനിയിൽ ഉണ്ടെന്നു ഡേൻ പറഞ്ഞു, എവിടെ ആണേലും എന്റെ ഏട്ടൻ സുഖമായി ഇരിക്കണേ എന്നൊരു പ്രാർത്ഥന മാത്രമേ ഒള്ളു '
നീ സുഖമായി ഇരിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ലല്ലോ പെണ്ണെ... ഞാൻ വെറും ദുഷ്ടൻ ആണ്, ഒന്നും അറിയാതെ ഞാൻ നിന്നെ പഴിച്ചു.... നിനക്ക് എന്നോട് എല്ലാം ഒന്ന് തുറന്നു പറയത്തില്ലാരുന്നോ? ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ലാരുന്നല്ലോ..
6 ഓഗസ്റ്റ് 2018
' എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ഞാൻ അടുക്കുന്നു, ഇപ്പോൾ സ്ഥിരം മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്, പിന്നെ ഞാൻ ആലോചിക്കും ഞാൻ ഇത്ര നാളും ജീവിച്ചില്ലേ? എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ കൂടെ കുറച്ചു നാൾ എന്ക്കിലും ഞാൻ ജീവിച്ചില്ലേ... എന്റെ കുഞ്ഞു ജനിക്കുന്നത് വരെ എനിക്ക് ജീവിക്കണം, അതിന് നീ അനുവദിക്കണേ ദേവി.. '
ഞാനും മനസ്സിൽ അവളുടെ അവസാന വാക്ക് തന്നെ ഉരുവിട്ടു ' അവൾക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ ദേവി.. '
28 ഓഗസ്റ്റ്
💬 Comments
View all comments