Chapter Title : ഗൗരീനാദം 9 [അണലി]
2018
'എന്റെ ശരീരം എനിക്ക് അന്ന്യമാകുക ആണ്, അധികം താമസിയാതെ ഉപേശിച്ചു പോക്കണ്ട ഒരു കുപ്പായം പോലെ തോന്നുന്നു പക്ഷെ എനിക്ക് ഇപ്പോഴും എന്റെ ഈ കുപ്പായതോടു ബഹുമാനം ആണ്... എന്റെ ഏട്ടൻ പ്രണയിച്ച എന്റെ ശരീരം, എന്റെ ഏട്ടന്റെ കുഞ്ഞു വളരുന്ന എന്റെ ശരീരം... ഇന്ന് എനിക്ക് വയറ്റിൽ വേദന എക്കെ തുടങ്ങി... പെൺകുട്ടി ആണേൽ ഡോളി എന്ന് പേരിടണം, ഏട്ടന്റെ അമ്മയുടെ ആഗ്രഹം പോലെ... കുറച്ചു മാസങ്ങളായി ഉള്ള എന്റെ ജീവിതം മൊത്തം ഇനി വരാനിരിക്കുന്ന ദിവസത്തെ കുറിച്ച് ആരുന്നു... എന്റെ ഏട്ടന് വേണ്ടി ഞാൻ കരിതി വെച്ച ഈ സമ്മാനം എന്റെ ഓർമ്മക്കായി നൽകാൻ '..
അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു ഞാൻ പ്രാർത്ഥിച്ചു ... അവൾക്ക് ഒന്നും പെറ്റി കാണല്ലേ....
31 ഓഗസ്റ്റ് 2018
'ഇന്ന് ഞാൻ ഹോസ്പിറ്റിലിൽ പോവുകയാണ്, ഇനി എന്ത് എന്ന് അറിയില്ല... ഇപ്പോൾ വയറ്റിൽ കിടന്ന് കുഞ്ഞ് ഉരുളുന്നും മറിയുന്നും എല്ലാം ഉണ്ട്, ശരീരത്തിന്റെ വേദനയും ഷീണവും ഒന്നും ഞാൻ ഇപ്പോൾ അറിയുന്നില്ല, ഒരു പക്ഷെ അതെല്ലാം എനിക്ക് ശീലം ആയി കാണും.. പക്ഷെ ഇപ്പോഴും മനസ്സിലെ വേദന കൂടി വരുന്നു, എന്റെ ഏട്ടൻ ഇപ്പോൾ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോകുന്നു... അല്ലാ വേണ്ട എന്റെ സ്വാർത്ഥത ആണ്, ഏട്ടൻ എന്നെ ഇങ്ങനെ കാണണ്ട '..
ഇത്രയും നാൾ ആരാധിച്ച ദൈവങ്ങളെ എല്ലാം ഞാൻ വെറുക്കുന്നു, എന്തിനാണ് അവർ എന്റെ ഗൗരിയോടെ ഈ ക്രൂരത കാണിക്കുന്നത്... എന്ക്കിലും എനിക്ക് അവളുടെ കൂടെ ഇരുന്ന് ആ
💬 Comments
View all comments