Chapter Title : ഗൗരീനാദം 9 [അണലി]
തലയിൽ തലോടി അവളുടെ ചുടു ശ്വാസം നെഞ്ചിൽ ഏറ്റു വാങ്ങാൻ സാധിച്ചില്ലല്ലോ..
2 സെപ്റ്റംബർ 2018
'ഇന്ന് വൈകിട്ട് ഞാൻ ഡെലിവറിക്കു കേറും. കുറച്ചു നാളുകൾ ആയി എന്റെ വിഷമങ്ങൾ കേട്ടു നിനക്ക് മടുത്തു കാണും അല്ലേ ഡയറി... ഇനി ഞാൻ നിന്നെ കാണും എന്ന് തോന്നുന്നില്ല..
ഞാൻ ഹോസ്പിറ്റലിൽ ആണ് ഇന്ന്, അമ്മ ഇത്രയും നേരം അടുത്തു ഇരുന്ന് കരയുക ആരുന്നു, ഒറ്റപ്പെടലിന്റെ വേദന കൊറേ അനുഭവിച്ചതാണ് അവർ ...
എല്ലാരുടെയും മിഴികൾ എന്നെ കാണുമ്പോൾ നിറയുന്നു, എല്ലാരും എന്നിൽ നിന്നു മറക്കുന്നത് എന്താണ് എന്ന് എനിക്കറിയാം, ഞാൻ ഈ ദിവസം മനസ്സിൽ കണ്ടതാണ്.... എന്റെ ഏട്ടന്റെ കൂടെ തണുപ്പുള്ള രാത്രികളിൽ കെട്ടി പുണർന്നു ഉറങ്ങുന്നതും, രാവിലെ എഴുനേൽക്കുമ്പോൾ ആ നെറുകയിൽ ഒരു ചുംബനം നൽക്കി ഉണർത്തുന്നതും, ചായ കുടിക്കാൻ കൊടുത്തു ആ തോളിൽ തല ചായിച്ചു കിടക്കുന്നതും, ഏട്ടന്റെ വഷ്ത്രങ്ങൾ ഇട്ട് കൊടുക്കുന്നതും, ഞങ്ങളുടെ മക്കളുടെ കൂടെ കൊച്ചു വർത്തമാനം എക്കെ പറഞ്ഞു ചോറ് വിളമ്പി കൊടുക്കുന്നതും, ഞങ്ങളുടെ മക്കളെ ഒരുമിച്ച് കൊണ്ടുപോയി സ്കൂളിൽ ചേർക്കുന്നതും, അവരുടെ ചെറിയ ആഗ്രഹങ്ങൾ ഏട്ടനോട് പറഞ്ഞു നടത്തി കൊടുക്കുന്നതും, അവരെ വിവാഹം കഴുപ്പിച്ചു വിടുന്നതും എല്ലാം ഞാൻ ഇന്നലെ രാത്രിയിൽ സ്വപ്നം കണ്ടു...
ഒരു പക്ഷെ എനിക്ക് എന്തെലാം ആണ് നഷ്ടപെട്ടെ എന്ന് കാണിച്ച് തന്നതാവും.. അല്ലേ? ഇതിനെല്ലാം ഭാഗ്യം കിട്ടുന്ന സ്ത്രീകളെ ഓർത്തു ഞാൻ ഇപ്പോൾ അസൂയപെടുന്നു....... ഇനി ഒരു ജന്മം ഉണ്ടേൽ എന്റെ ഏട്ടന്റെ പെണ്ണായി, ദീർക്കസുമംഗലിയായി എനിക്ക് ജീവിക്കണം.... '.
പേജ് മറിക്കാൻ
💬 Comments
View all comments