Chapter Title : ഗൗരീനാദം 9 [അണലി]
പറ്റുന്നില്ല, കൈകൾ വിറക്കുന്നു....
അടുത്ത പേജിൽ എന്തേലും എക്കെ കാണണേ എന്ന് എന്റെ ഉള്ളുരുകി ഞാൻ കൊതിച്ചു..
ഇല്ലാ.... എന്റെ ഹൃദയം പോലെ അതും ശുന്യമാണ്, അപ്പോൾ എന്റെ ഗൗരി? ഇല്ലാ ഞാൻ ഇത് വിശ്വസിക്കത്തില്ല... അവൾ ഇപ്പോഴും എവിടെയോ ഉണ്ട്.. ഞാൻ അ ഡയറി എടുത്ത് നെഞ്ചോടു ചേർത്ത് വെച്ച് പൊട്ടി കരയാൻ തുടങ്ങി..
പുറകിൽ നിന്ന് ആരോ വന്ന് എന്റെ തോളിൽ സ്പർശിച്ചു...
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഉള്ളിൽ എവിടെയോ അത് ഗൗരി ആരിക്കണേ എന്ന ആഗ്രഹം ഉദിച്ചു..അത് ജെസ്സ് ആണ്, അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട്... അവളുടെ കൈയിൽ തൂങ്ങി ഒരു കൊച്ചു പെൺകുട്ടി, എന്നെ കണ്ടപ്പോൾ അവൾ ഒരു സൈഡിലോട്ടു തല ചെരിച്ചു കൈ വിരൾ കടിച്ച് ഒരു ചിരി തൂകി..
എന്റെ ഗൗരിയുടെ ചിരി....
ഞാൻ ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് തലയിൽ നിറുത്താതെ ചുംബിച്ചു..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ മുടി ഇഴകളിലേക്ക് വീണ് ഇറങ്ങി..ജെസ്സ് വന്ന് ഞങ്ങളെ വട്ടം കെട്ടി പിടിച്ചു, അവളും കരയുകയാണ്.... അവൾ എന്തിനായിരിക്കും കരയുന്നത്? ഞാൻ കരയുന്ന കണ്ടിട്ടാണോ? അല്ലെങ്കിൽ എന്നെ ജീവന് തുല്യം സ്നേഹിച്ച, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഭാഷ പോലും അറിയാത്ത ഗൗരിയിൽ അവൾക്കു അവളെ തന്നെ കാണാൻ കഴിയുന്നുണ്ടോ?
എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നു എന്ന് ഓർമയില്ല..
തുറന്നിട്ട ജനാല്ലയിലൂടെ ഒരു മന്ദമാരുതന് ഞങ്ങളെ വന്ന് പുണർന്നു, അത് ഗൗരിയാണോ? ആകാം, എവിടെ ഇരുന്നോ അവൾ ഇതെല്ലാം കാണുന്നുണ്ടാവാം....
ഞാൻ സ്റ്റെപ് ഇറങ്ങി താഴെ
💬 Comments
View all comments